ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് മൊബൈൽ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ
India

ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് മൊബൈൽ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ

എക്സെൻഡർ, ഷെയര്‍ ഇറ്റ്, യു സി ബ്രൗസർ, ഹലോ, ക്ലബ് ഫാക്റ്ററി ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്

M Salavudheen

ന്യൂഡൽഹി: ഏറെ ജനപ്രിയമായ ടിക് ടോക് ഉൾപ്പെടെയുള്ള ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ. 59 ചൈനീസ് മൊബൈൽ ആപ്പുകളാണ് നിരോധിച്ചത്. ഇന്ത്യ - ചൈനീസ് അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഈ ആപ്പുകൾക്ക് നിരോധനം വരുമെന്ന് നേരത്തെ മുതൽ അഭ്യൂഹം ഉണ്ടായിരുന്നു.

എക്സെൻഡർ, ഷെയര്‍ ഇറ്റ്, യു സി ബ്രൗസർ, ഹലോ, ക്ലബ് ഫാക്റ്ററി, കാം സ്‌കാനർ, യുസി ന്യൂസ്, വി ചാറ്റ്, യു വീഡിയോ, എക്‌സന്‍ഡര്‍, ന്യൂസ് ഡോഗ് ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.

നിരോധിച്ച ആപ്പുകൾ ഇവയാണ്

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക്​ ഭീഷണിയുയര്‍ത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്​ 59 ആപ്പുകള്‍ ബ്ലോക്ക്​ ചെയ്യുന്നതെന്ന്​ കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്തകുറിപ്പില്‍ വ്യക്​തമാക്കി.

ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.

Anweshanam
www.anweshanam.com