യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇസ്ലാമിക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഒ.ഐ.സി.ക്കെതിരെയും ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു
യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ജ​നീ​വ: യു​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍​സി​ലി​ല്‍ പാ​ക്കി​സ്ഥാ​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ഇ​ന്ത്യ. ജ​മ്മു കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​യ്ക്കെ​തി​രെ വി​ദ്വേ​ഷ​മു​ള​വാ​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്ന് ജ​നീ​വ​യി​ലെ ഇ​ന്ത്യ​യു​ടെ ഫ​സ്റ്റ് സെ​ക്ര​ട്ട​റി പ​വ​ന്‍​കു​മാ​ര്‍ ബ​ദ്ഹി പ​റ​ഞ്ഞു. ഇസ്ലാമിക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഒ.ഐ.സി.ക്കെതിരെയും ഇന്ത്യ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.

പാ​ക്കി​സ്ഥാ​ന്‍ നി​ല​വി​ല്‍ സാ​മ്ബ​ത്തീ​ക​മാ​യി ശോ​ഷി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. അതിനാല്‍ സ്വന്തം നാട്ടില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും, അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് നല്‍കുന്ന സഹായങ്ങളും അവര്‍ അവസാനിപ്പിക്കണം. യു.എന്‍. തീവ്രവാദികളെന്നു മുദ്രകുത്തിയവര്‍ക്കു പാക്കിസ്ഥാന്‍സംരക്ഷണം നല്‍കുന്നുണ്ടെന്നും ഇന്ത്യ ആരോപിച്ചു.

പാ​ക്കി​സ്ഥാ​നി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​ങ്ങ​ളി​ല്‍ നി​ന്നും ശ്ര​ദ്ധ തി​രി​ക്കാ​ന്‍​കൂ​ടി വേ​ണ്ടി​യാ​ണ് അ​വ​ര്‍ കാ​ഷ്മീ​ര്‍ വി​ഷ​യം ഉ​യ​ര്‍​ത്തു​ന്ന​തെ​ന്നും ഇ​ന്ത്യ മ​റു​പ​ടി ന​ല്‍​കി.

കാ​ഷ്മീ​രി​നെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് ഇ​സ്ലാ​മി​ക് കോ- ​ഓ​പ്പ​റേ​ഷ​ന്‍ (ഒ​ഐ​സി) ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ​യും ഇ​ന്ത്യ രം​ഗ​ത്തെ​ത്തി. ഒ​ഐ​സി ന​ട​ത്തി​യ പ്ര​സ്താ​വ​ന ത​ള്ളി​ക്ക​ള​യു​ക​യാ​ണ്. കാ​ഷ്മീ​ര്‍ ഇ​ന്ത്യ​യു​ടെ അ​ഭി​വാ​ജ്യ ഭാ​ഗ​മാ​ണെ​ന്നും ഇ​ന്ത്യ അ​റി​യി​ച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com