മുന്‍ നക്‌സല്‍ നേതാവിന്റെ സ്വാതന്ത്ര്യദിനാഘോഷം
India

മുന്‍ നക്‌സല്‍ നേതാവിന്റെ സ്വാതന്ത്ര്യദിനാഘോഷം

പശ്ചിമ ബംഗാളിലെ മുന്‍ നക്‌സല്‍ നേതാവ് പ്രശാന്ത മഹാത്തോ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു.

News Desk

News Desk

ന്യൂഡെല്‍ഹി: പശ്ചിമ ബംഗാളിലെ മുന്‍ നക്‌സല്‍ നേതാവ് പ്രശാന്ത മഹാത്തോ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. പടിഞ്ഞാറന്‍ മിഡ്‌നാപൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് 74 ആമത് സ്വാതന്ത്ര്യ ദിനത്തില്‍ മഹാത്തോ ഇന്ത്യന്‍ പതാക ഉയര്‍ത്തിയാണ്. ഇന്ത്യന്‍ ദേശീയ ഗാനമാലപിച്ചു. മഹാത്തോ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മധുരം വിതരണം ചെയ്തു.

ഒരു കാലത്ത് ഈ ദിനത്തില്‍ കറുത്ത പതാകയാണ് ഉയര്‍ത്തിയിരുന്നത്. അത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു. തുടര്‍ന്ന് രാജ്യത്തിന്റെ ഭരണ ഘടനയെ അനുസരിക്കുവാന്‍ തുടങ്ങി. കറുത്ത പതാക ഉയര്‍ത്തി ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാനാകില്ലെന്നു മനസ്സിലായി. തുടര്‍ന്ന് മുഖ്യധാരയിലെത്തി - മുന്‍ നക്‌സല്‍ നേതാവ് എഎന്‍ഐ യോട് പറഞ്ഞു.

ഭീമാപൂര്‍ - മിഡ്‌നാപൂര്‍ മേഖലയില്‍ നകസ്ല്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മഹാത്തോയാണ്. ഒരു കാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും അംഗീകരിക്കില്ലെന്ന ശക്തമായ നിലപാട് സ്വികരിച്ചവരായിരുന്നു നക്‌സലുകള്‍. 1967ല്‍ ബംഗാള്‍ സിലിഗുരി ഡിവിഷനിലെ നക്‌സല്‍ബാരിയിലുണ്ടായ . കര്‍ഷക തൊഴിലാളി കലാപമാണ് പിന്നിട് രാജ്യത്ത് നക്‌സല്‍ പ്രസ്ഥാനമെന്ന് അറിയപ്പെടുന്നത്.

രാജ്യത്ത് പ്രത്യേകിച്ച് കേരളത്തില്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടതാണ്. ഇന്ത്യന്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ബംഗാളില്‍ നിന്നുള്ള നക്‌സല്‍ നേതാവ് രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനമാഘോഷിച്ചുവെന്ന വാര്‍ത്ത ശ്രദ്ധേയം.

Anweshanam
www.anweshanam.com