ആദായ നികുതി വെട്ടിപ്പ് കേസില്‍ എആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്
India

ആദായ നികുതി വെട്ടിപ്പ് കേസില്‍ എആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

2010ലാണ് എആര്‍ റഹ്മാന്‍ യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് വേണ്ടി റിങ് ടോണ്‍ കമ്പോസ് ചെയ്തത്.

News Desk

News Desk

ചെന്നൈ: നികുതിവെട്ടിക്കാന്‍ ശ്രമിച്ചുവെന്ന ആദായ നികുതി വകുപ്പിന്റെ അപ്പീലില്‍ മദ്രാസ് ഹൈക്കോടതി സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് നോട്ടീസ് അയച്ചു.

യുകെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കമ്പോസ് ചെയ്തതിന്റെ പ്രതിഫലം റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്. എആര്‍. റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടി രൂപ വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു. 2010ലാണ് എആര്‍ റഹ്മാന്‍ യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് വേണ്ടി റിങ് ടോണ്‍ കമ്പോസ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 2015ലാണ് ആദ്യം കേസ് റിപ്പോര്‍ട്ട് ചെയ്യ്തത്.

Anweshanam
www.anweshanam.com