തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ റെയ്ഡ്; 8 കോ​ടി പി​ടി​ച്ചെ​ടു​ത്തു

ഡി​എം​കെ, എം​എ​ന്‍​എം, എം​ഡി​എം​കെ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വ​സ​തി​ക​ളി​ലാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്
തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ റെയ്ഡ്; 8 കോ​ടി പി​ടി​ച്ചെ​ടു​ത്തു

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ത​മി​ഴ്നാ​ട്ടി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ വ​സ​തി​ക​ളി​ല്‍ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. ഡി​എം​കെ, എം​എ​ന്‍​എം, എം​ഡി​എം​കെ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ വ​സ​തി​ക​ളി​ലാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ക​മ​ല്‍​ഹാ​സ​ന്‍റെ വി​ശ്വ​സ്ത​ന്‍ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ വ​സ​തി​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ എ​ട്ട് കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. മ​ധു​ര​യി​ലെ​യും തീ​രു​പ്പു​രി​ലെ​യും സ്ഥാ​ന​പ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഡി.എം.കെ. തിരുപ്പൂര്‍ ടൗണ്‍ സെക്രട്ടറി കെ.എസ്. ധനശേഖരന്‍, എം.ഡി.എം.കെ. ജില്ലാ അസി.സെക്രട്ടറി കവിന്‍ നാഗരാജന്‍ എന്നിവരുടെ വസതികളിലും റെയ്ഡ് നടത്തി. ബുധനാഴ്ച രാവിലെയോടെയാണ് എം.ഡി.എം.കെ. നേതാവ് കവിന്‍ നാഗരാജന്റെ വസതിയില്‍ റെയ്ഡ് തുടങ്ങുന്നത്.

വൈകീട്ട് ധനശേഖരന്റെയും ചന്ദ്രശേഖറിന്റെയും വീടുകളിലും ചന്ദശേഖറിന്റെ ഉടമസ്ഥതയിലുള്ള അനിതടെക്സ്‌കോട്ട്ലിമിറ്റഡിന്റെ ഓഫീസിലും പരിശോധന നടത്തുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com