
ന്യൂഡെല്‍ഹി: രാജ്യത്തിന്റെ തന്ത്രപ്രധാനമായ അതിര്‍ത്തി മേഖലയിലെ 43 പാലങ്ങളുടെ ഉദ്ഘാടനം മാറ്റിവച്ചതായി രാജ്യരക്ഷാ മന്ത്രാലയം. രാജ്യരക്ഷ മന്ത്രി രാജനാഥ് സിങാണ് പാലങ്ങള്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.
ബോര്‍ഡ് റോഡ് ഓര്ഗനൈസേഷന് നിര്‍മ്മിച്ച പാലങ്ങളില്‍ ഏഴെണ്ണം ലഡാക്ക് മേഖലയിലാണ്. ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് പാലം. കോവിഡ് ബാധിച്ച്
കേന്ദ്ര റയില്‍ സഹമന്ത്രി സുരേഷ് അന്ഗടിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണം മൂലമാണ് നിര്‍ദ്ദിഷ്ട ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചതെന്ന് മന്ത്രാലയം പറഞ്ഞു - എഎന്‍ഐ റിപ്പോര്‍ട്ട്.