അയച്ച സാമ്പിളുകളില്‍ 81 ശതമാനവും അതിവേഗ വൈറസ്; പഞ്ചാബില്‍ ആശങ്ക ഉയരുന്നു

ജനിതക ശ്രേണീകരണത്തിനായി 401 സാമ്പിളുകളാണ് ദേശീയ സ്ഥാപനമായ എന്‍സിഡിസിയിലേക്ക് അയച്ചത്.
അയച്ച സാമ്പിളുകളില്‍ 81 ശതമാനവും അതിവേഗ വൈറസ്; പഞ്ചാബില്‍ ആശങ്ക ഉയരുന്നു

ചണ്ഡീഗഡ്: പഞ്ചാബില്‍ ആശങ്ക ഉയരുന്നു. ജനിതക ശ്രേണീകരണത്തിന് അയച്ച സാമ്പിളുകളില്‍ 81 ശതമാനവും ബ്രിട്ടനിലെ അതിവേഗ വൈറസെന്ന് കണ്ടെത്തല്‍. ജനിതക ശ്രേണീകരണത്തിനായി 401 സാമ്പിളുകളാണ് ദേശീയ സ്ഥാപനമായ എന്‍സിഡിസിയിലേക്ക് അയച്ചത്.

ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 10 വരെയുള്ള കാലയളവിനെ സാമ്പിളുകളായിരുന്നു ഇത്. വൈറസിന്റെ ബ്രിട്ടന്‍ വകഭേദമായ ബി.1.1.7 ആണ് ഈ സാമ്പിളുകളില്‍ കണ്ടെത്തിയതെന്ന് കോവിഡ് വിദഗ്ധ സമിതി തലവനായ ഡോ കെകെ തല്‍വാര്‍ പറഞ്ഞു. കൂടാതെ യുകെ വൈറസിന് വ്യാപന ശേഷി കൂടുതലാണ് ഉള്ളത്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഷീല്‍ഡ് വാക്സിന്‍ ഈ വൈറസിനെ ചെറുക്കാന്‍ പര്യാപ്തമാണെന്ന് തല്‍വാര്‍ പറഞ്ഞതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.

വൈറസിന്റെ ബ്രിട്ടന്‍ വകഭേദം വിവിധ രാജ്യങ്ങളില്‍ അതിവേഗമാണ് വ്യാപിക്കുന്നത്. പുതിയ സാഹചര്യത്തില്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചതായി അമരീന്ദര്‍ സിങ് പറഞ്ഞു. യുവാക്കളെയും വാക്സിനേഷന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും അമരീന്ദര്‍ സിങ് വ്യക്തമാക്കി. അതേസമയം, പഞ്ചാബില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി തുടരുകയാണ്. പ്രതിദിനം രണ്ടായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com