പതഞ്ജലിയുടെ 'കൊറോണിലിന്' അനുമതി; കേന്ദ്രമന്ത്രിയില്‍ നിന്ന് വിശദീകരണം തേടി ഐഎംഎ

കഴിഞ്ഞ ദിവസമാണ് കൊറോണില്‍ ടാബ്ലറ്റിന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ആയുഷ് മന്ത്രാലയം അനുമതി നല്‍കിയെന്ന് ബാബാ രാം ദേവ് അറിയിച്ചത്
പതഞ്ജലിയുടെ 'കൊറോണിലിന്' അനുമതി; കേന്ദ്രമന്ത്രിയില്‍ നിന്ന് വിശദീകരണം തേടി ഐഎംഎ

ന്യൂഡല്‍ഹി: പതഞ്ജലി പുറത്തിറക്കിയ കോവിഡ് മരുന്ന് കൊ​റോ​ണിലിന് കേന്ദ്ര ആരോഗ്യ സംഘടന അനുമതി നല്‍കിയെന്ന അവകാശവാദത്തെ ചോദ്യം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പതഞ്ജലി ഉത്പ്പന്നമായ കൊറോണിന് ലോക ആരോഗ്യ സംഘടന അനുമതി നല്‍കിയെന്ന് ബാബാ രാം ദേവ് വെളിപ്പെടുത്തിയത് കേന്ദജ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ സാന്നിധ്യത്തിലാണ്. എന്നാല്‍ ഈ അവകാശ വാദത്തെ എതിര്‍ത്ത് ലോക ആരോഗ്യ സംഘടന രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഐ.എം.എ. വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍, വ്യാ​ജ​മാ​യി കെ​ട്ടി​ച്ച​മ​ച്ച അ​ശാ​സ്ത്രീ​യ​മാ​യ ഒ​രു ഉ​ല്‍​പ്പ​ന്നം രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും ന​ല്‍​കു​ന്ന​ത് എ​ത്ര​ത്തോ​ളം ന്യാ​യ​മാ​ണെ​ന്ന് ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ.​ജ​യ​പാ​ല്‍ ചോ​ദി​ച്ചു.

ഉ​ല്‍​പ്പ​ന്ന​ത്തെ അ​നീ​തി​പ​ര​വും തെ​റ്റാ​യ​തു​മാ​യ രീ​തി​യി​ല്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ധാ​ര്‍​മി​ക​മ​ല്ലാ​ത്ത കാ​ര്യ​മാ​ണ്. ചി​ല കു​ത്ത​ക കോ​ര്‍​പ്പ​റേ​റ്റു​ക​ള്‍​ക്ക് വി​പ​ണി നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്ന വ്യാ​ജേ​ന ആ​യു​ര്‍​വേ​ദം മാ​യം ചേ​ര്‍​ത്ത് മാ​ന​വി​ക​ത​യ്ക്ക് ഒ​രു ദു​ര​ന്തം സൃ​ഷ്ടി​ക്ക​രു​ത്. മ​ന്ത്രി രാ​ജ്യ​ത്തോ​ട് ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കഴിഞ്ഞ ദിവസമാണ് കൊറോണില്‍ ടാബ്ലറ്റിന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ആയുഷ് മന്ത്രാലയം അനുമതി നല്‍കിയെന്ന് ബാബാ രാം ദേവ് അറിയിച്ചത്. എന്നാല്‍ ഇതുവരെ കോവിഡിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും പ്രചരണം വ്യാജമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com