ദ്വിദിന വിഷന്‍ - 2020 ഉച്ചകോടി
India

ദ്വിദിന വിഷന്‍ - 2020 ഉച്ചകോടി

സെമികണ്ടക്ടര്‍ അസോസിയേഷന്‍ (ഐഇഎസ്എ) വിഷന്‍ 2020 ദ്വിദിന ദേശീയ ഉച്ചകോടി ആഗസ്ത് 19 മുതല്‍ 20 വരെയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട്.

News Desk

News Desk

ന്യൂഡെല്‍ഹി: സെമികണ്ടക്ടര്‍ അസോസിയേഷന്‍ (ഐഇഎസ്എ) വിഷന്‍ 2020 ദ്വിദിന ദേശീയ ഉച്ചകോടി ആഗസ്ത് 19 മുതല്‍ 20 വരെയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട്. രാജ്യത്തെ ഇലക്ക്‌ട്രോണിക് സിസ്റ്റംസ് ഡിസൈന്‍ ആന്റ് മാനുഫാക്ച്ചിറിങ് കമ്പനികളുടെ സംഘടനയാണിത്. ആത്മ നിര്‍ഭര്‍ ഭാരത് അടിസ്ഥാനമാക്കി സ്വയം പര്യാപ്ത ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയും 1.3 ബില്യണ്‍ ജനതയുടെ പരിണാമവുമെന്ന കാഴ്ചപ്പാടിലൂന്നിയാണ് ഓണ്‍ലൈ ഉച്ചകോടി വിഷന്‍ - 2020.

രാജ്യത്തെ വികസന വെല്ലുവിളികള നേരിടാന്‍ നൂതന സാങ്കേതിക വിദ്യ, ഇന്ത്യയെ ലോക ഡാറ്റാ കേന്ദ്രമാക്കുക, 5 ജി വല്‍ക്കരണം, ആരോഗ്യ സംരക്ഷണ - മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ വിഷയങ്ങളും ഉച്ചകോടിയില്‍ സവിസ്തരം പ്രതിപാദിക്കപ്പെടും. ഉച്ചകോടിയോടനുബന്ധിച്ച് ഇലക്ട്രോണിക്ക് ഉപകരണ ഉല്പാദന മേഖലയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെടും. പത്മഭൂഷന്‍ പ്രൊഫ. ആരോഗ്യസ്വാമി ജെ പോള്‍ രാജ്, നിതീ ആയോഗ് സിഇഒ അമിതാഭ് കാന്ത്, ഇന്റല്‍ പ്രിമീയം മൈക്രോ പ്രൊസസര്‍ ഡെവലപ്പര്‍ വിനോദ് ദാം എന്നിവര്‍ വിഷന്‍ - 2020 ഉച്ചകോടിയില്‍ പങ്കെടുക്കും.

Anweshanam
www.anweshanam.com