കാസിരംഗ വന്യജീവി സംരക്ഷണ കേന്ദ്രം തുറന്നു

നിശ്ചിത എണ്ണം സന്ദര്‍ശകര്‍ക്ക് മാത്രമെ ഒരു സമയം പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് സംസ്ഥാന വനംവകുപ്പ് അറിയിച്ചു.
കാസിരംഗ വന്യജീവി സംരക്ഷണ കേന്ദ്രം തുറന്നു

ഗുവാഹട്ടി: അസമിലെ ലോകപ്രശസ്തമായ കാസിരംഗ വന്യജീവിസംരക്ഷണ കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. നിശ്ചിത എണ്ണം സന്ദര്‍ശകര്‍ക്ക് മാത്രമെ ഒരു സമയം പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് സംസ്ഥാന വനംവകുപ്പ് അറിയിച്ചു. കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ലോകത്തെ അപൂര്‍വ്വം ദേശീയ ഉദ്യാനങ്ങളിലൊന്നാണ് കാസിരംഗ വന്യജീവിസംരക്ഷണ കേന്ദ്രം.

ഇന്നു രാവിലെ 11 മണിക്ക് അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് കാസിരംഗ തുറക്കുന്ന ചടങ്ങ് നിര്‍വ്വഹിച്ചത്. സാധാരണ ഗതിയില്‍ എല്ലാവര്‍ഷവും പ്രളയ സമയത്ത് അഞ്ചുമാസങ്ങളോളം കാസിരംഗയടക്കം 5 ദേശീയ ഉദ്യാനങ്ങളും അടച്ചിടാറുണ്ട്

No stories found.
Anweshanam അന്വേഷണം
www.anweshanam.com