ഐ​സി​ഐ​സി​ഐ ബാ​ങ്ക്-​വീ​ഡി​യോ​കോ​ണ്‍ വാ​യ്പാ അ​ഴി​മ​തി; ദീ​പ​ക് കൊ​ച്ചാ​ര്‍ അ​റ​സ്റ്റി​ല്‍
India

ഐ​സി​ഐ​സി​ഐ ബാ​ങ്ക്-​വീ​ഡി​യോ​കോ​ണ്‍ വാ​യ്പാ അ​ഴി​മ​തി; ദീ​പ​ക് കൊ​ച്ചാ​ര്‍ അ​റ​സ്റ്റി​ല്‍

അഴിമതി, കളളപ്പണം വെളിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ദീപക് കൊച്ചാറിനെ എന്‍ഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്

News Desk

News Desk

മുംബൈ : ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ അറസ്റ്റില്‍. അഴിമതി, കളളപ്പണം വെളിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ദീപക് കൊച്ചാറിനെ എന്‍ഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐ​സി​ഐ​സി​ഐ ബാ​ങ്ക്-​വീ​ഡി​യോ​കോ​ണ്‍ വാ​യ്പാ അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി- എന്‍ഡി ടിവി റിപ്പോര്‍ട്ട്‌.

സംഭവത്തില്‍ ദീപക് കൊച്ചാറിനെയും ചന്ദാ കൊച്ചാറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നേരത്തെ ചന്ദാകെച്ചാറിന്റെയും ദീപക് കൊച്ചാറിന്റെയും 78 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.

അന്വേഷണത്തിന്റെ തുടക്കത്തില്‍ ബാങ്ക് ചന്ദയെ പിന്തുണച്ചിരുന്നുവെങ്കിലും പിന്നീട് ബാങ്കിന്റെ മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതായി ഐ.സി.ഐ.സി ബാങ്ക് അറിയിക്കുകയായിരുന്നു. ചന്ദ കൊച്ചാര്‍ ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവിയായിരുന്ന കാലത്ത് നല്‍കിയ 7,862 കോടി വരുന്ന 24 വായ്പകളെ സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

Anweshanam
www.anweshanam.com