കൈകുഞ്ഞുമായിസൗമ്യ പാണ്ഡെ ഐഎഎസ് ഓഫിസിൽ ഹാജരുണ്ട്

സൗമ്യക്ക് പ്രസവരക്ഷാസമയം വേണ്ട. ജനസേവനത്തോടുള്ള അർപ്പണബോധം പ്രകടിപ്പിക്കുന്നതിലാണ് യുവ ഐഎസുക്കാരി സമയം കണ്ടെത്തുന്നത്.
കൈകുഞ്ഞുമായിസൗമ്യ പാണ്ഡെ ഐഎഎസ്
ഓഫിസിൽ ഹാജരുണ്ട്

ജൂനിയർ ഐഎഎസ് ഓഫീസർ സൗമ്യ പാണ്ഡെ മാതൃകയാണ്. സൗമ്യ കൈകുഞ്ഞുമായ് ഓഫിസിൽ ഹാജരുണ്ട്. സൗമ്യക്ക് പ്രസവരക്ഷാസമയം വേണ്ട. ജനസേവനത്തോടുള്ള അർപ്പണബോധം പ്രകടിപ്പിക്കുന്നതിലാണ് യുവ ഐഎസുക്കാരി സമയം കണ്ടെത്തുന്നത്.

ഈ ജൂലൈയിലാണ് മോദിനഗർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാ യിരുന്ന സൗമ്യ പാണ്ഡെഗാസിയാബാദ് ജില്ല കോവിഡ് പ്രതിരോധ പ്രവർത്ത നോഡൽ ഓഫീസറായി നിയമിതയാകുന്നത്.

സൗമ്യ പാണ്ഡെ പ്രസവിച്ച് രണ്ടാ ഴ്ചയായതേയുള്ളൂ. സൗമ്യ പക്ഷേ കൈകുഞ്ഞുമായ് ഓഫിസിൽ ഹാജരുണ്ട്. ഔദ്യോഗിക ചുമതലകളിൽ കർമ്മനിരതയാണ്. ഒപ്പം കുത്തിൻ്റെ പരിചരണത്തിലും.

"ഞാൻ ഐ‌എ‌എസ് ഉദ്യോഗസ്ഥയാണ്. അതിനാൽ ജനങ്ങളെ സേവിക്കണം. കോവിഡ് -19 വേളയിൽ എല്ലാവർക്കും ഉത്തരവാ

ദിത്തമുണ്ട്. പ്രസവിക്കാനും കുഞ്ഞിനെ പരിപാലിക്കാനും ദൈവം സ്ത്രീകൾക്ക് ശക്തി നൽകി. ഗ്രാമീണ ഇന്ത്യയിൽ

ഗർഭാവസ്ഥയിലുംപ്രസവത്തിന്റെ അടുത്ത ദിവസങ്ങളിലും ജോലി ചെയ്യുന്നു. പ്രസവശേഷം അവർ കുട്ടിയെ പരിപാലിക്കുന്നു. ഗാർഹിക കാര്യങ്ങളും ചെയ്യുന്നു. അതുപോലെ ആഴ്ച്ചകൾ മാത്രം പ്രായമുള്ള പെൺകുഞ്ഞിനൊപ്പം എന്റെ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യാൻ എനിക്ക് കഴിയുന്നു. അത് ദൈവാനുഗ്രഹമാണ് ", എഎ ൻഐയോട് സൗമ്യ പാണ്ഡെ പറഞ്ഞു.

”എന്റെ കുടുംബം എന്നെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. എൻ്റെ കുടുംബമെന്നത് മുഴുവൻ തഹസിലും ഗാസിയാബാദ് ജില്ലാ ഭരണകൂടവും. ഗർഭകാലത്തും പ്രസവാനന്തര സമയത്തും കുടുംബം പിന്തുണ നൽകി. ജില്ലാ മജിസ്‌ട്രേറ്റും അഡ്മിനിസ്ട്രേഷൻ ജീവനക്കാരും പിന്തുണച്ചു ", അവർ പറഞ്ഞു.

ജൂലൈ മുതൽ സെപ്തംബർ വരെ സൗമ്യ ഗാസിയാബാദ് കോവിഡ് പ്രതിരോധ പ്രവർത്തനനോഡൽ ഓഫീസറായിരുന്നു. ഈ വേളയിൽ സെപ്റ്റംബറിൽ 22 ദിവസം അവധിയെടുത്തു. പ്രസവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴെക്കും സബ്ബ് ഡിവിഷണൽ മജിസ്ട്രേട്രേറ്റായി തിരിച്ചെത്തി ഈ യുവ ഐഎഎസ് ഓഫീസർ.

എല്ലാ ഗർഭിണികളും കോവിഡ്- 19 മഹാമാരി സമയത്ത് ജോലി ചെയ്യുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണം - സൗമ്യ പാണ്ഡെ കൂട്ടിച്ചേർത്തു.

Related Stories

Anweshanam
www.anweshanam.com