ഇന്ത്യയ്ക്കായ് നേപ്പാളില്‍ ജലവൈദ്യുത പദ്ധതി
India

ഇന്ത്യയ്ക്കായ് നേപ്പാളില്‍ ജലവൈദ്യുത പദ്ധതി

900 മെഗാവാട്ട് പദ്ധതിക്ക് ഇന്ത്യയുടെ അഞ്ച് ബാങ്കുകളില്‍ നിന്നും വായ്പ അനുവദിക്കപ്പെടും. രണ്ട് നേപ്പാളി ബാങ്കുകളും വായ്പ അനുവദിക്കും

News Desk

News Desk

നേപ്പാള്‍: നേപ്പാള്‍ അരുണ്‍ - lll ജലവൈദ്യുത പദ്ധതി നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഇന്ത്യയുടെ ധനസഹായത്താലാണ് ശങ്കുവാസഭ ജില്ലയിലെ ജലവൈദ്യുത പദ്ധതി. 900 മെഗാവാട്ട് പദ്ധതിക്ക് ഇന്ത്യയുടെ അഞ്ച് ബാങ്കുകളില്‍ നിന്നും വായ്പ അനുവദിക്കപ്പെടും. രണ്ട് നേപ്പാളി ബാങ്കുകളും വായ്പ അനുവദിക്കും- എഎൻ ഐ റിപ്പോർട്ട്.

ഇന്ത്യ ബിഒടി അടിസ്ഥാനത്തിലാണ് പദ്ധതി നിര്‍മ്മാണം. 30 വര്‍ഷ കണ്‍സഷന്‍ പിരീഡ് ഇന്ത്യയുടേതായിരിക്കും. ശേഷം പദ്ധതിയുടെ ഉടമസ്ഥത ഇന്ത്യ നേപ്പാളിന് കൈമാറണമെന്നതാണ് കരാര്‍. കണ്‍സഷന്‍ പീരിഡില്‍ 21.9 ശതമാനം സൗജന്യ വൈദ്യുതി നേപ്പാളിന് അവകാശപ്പെട്ടതാണ്. പദ്ധതി 3000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കുകൂട്ടുന്നു. ഇരു രാഷ്ട്രങ്ങളും ഇതിന്റെ ഗുണഭോക്താക്കളാകും.നേപ്പാളില്‍ നിന്നുള്ള നാബിള്‍ ബാങ്ക് ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ഇന്ത്യയുടെ സത് ലജ് വിദ്യുത് നിഗാമുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

നാബിള്‍ ബാങ്കിനെ കൂടാതെ മറ്റൊരു നേപ്പാളി ബാങ്ക് എവറസ്റ്റ് ബാങ്കും പദ്ധതിക്കായ് വായ്പ നല്‍കുന്നുണ്ട്. പദ്ധതിയ്ക്കായ്ഈ ബാങ്കുകള്‍ മൊത്തം 1536 കോടി നേപ്പാളി രൂപ വായ്പ അനുവദിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍, എക്‌സിം, യുണൈറ്റഡ് ബാങ്ക് എന്നീ ഇന്ത്യന്‍ ബാങ്കുകളും പദ്ധതിക്ക് വായ്പ അനുവദിയ്ക്കുന്നുണ്ട്. 2013 ഏപ്രില്‍ 25ന് രൂപീകരികരിക്കപ്പെട്ട സത് ലജ് വിദ്യുത് നിഗാം അരുണ്‍ - III ഊര്‍ജ്ജ വികസന കമ്പനിയും ( കേന്ദ്ര സര്‍ക്കാര്‍ - ഹിമാചല്‍ പ്രദേശ് സംയുക്ത സംരംഭം) നേപ്പാള്‍ സര്‍ക്കാരും തമ്മിലുള്ള കരാര്‍ ഒപ്പുവയ്ക്കപ്പെട്ടത് 2018ലാണ്. പ്രതീക്ഷിക്കപ്പെടുന്ന മൊത്തം നിര്‍മ്മാണ ചെലവ് പ്രസരണ ലൈനടക്കം 115 ബില്യണ്‍ രൂപ.

Anweshanam
www.anweshanam.com