ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: ടി.ആര്‍.എസ് മുന്നേറുന്നു

57 സീറ്റുകളില്‍ ടി.ആര്‍.എസ് മുന്നിലാണ്.
ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: ടി.ആര്‍.എസ് മുന്നേറുന്നു

തെലങ്കാന: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ (ജി.എച്ച്‌.എം.സി) തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ 57 സീറ്റുകളില്‍ ടി.ആര്‍.എസ് മുന്നിലാണ്.

31 സീറ്റില്‍ എ.ഐ.എം.ഐ.എമ്മും 22 സീറ്റില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നുണ്ട്. നേരത്തേ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ ബി.ജെ.പിയായിരുന്നു മുന്നില്‍.

150 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 24 നിയമസഭ മണ്ഡലങ്ങളാണ് ജി.എച്ച്‌.എം.സി പരിധിയില്‍ വരുന്നത്. 2016 ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99 ലും തെലങ്കാന രാഷ്ട്ര സമിതി വിജയിച്ചിരുന്നു. ആകെ 74.67 ലക്ഷം വോട്ടര്‍മാരാണുള്ളത്.

34.50 ലക്ഷം (46.55 ശതമാനം) പേരാണ് ഇത്തവണ വോട്ട് ചെയ്തത്. അതേസമയം 26ാം നമ്ബര്‍ വാര്‍ഡിലെ 69ാം പോളിങ്ങ് സ്റ്റേഷനില്‍ ബാലറ്റ് പേപ്പറില്‍ അച്ചടി പിശക് കണ്ടെത്തിയതിനെതുടര്‍ന്ന് വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com