ക്രിക്കറ്റ് വാതുവെപ്പ്: പണം നഷ്ടപ്പെട്ട 19കാരൻ ജീവനൊടുക്കി

നവംബർ മൂന്നിനാണ് സോനുകുമാർ യാദവ് ആത്മഹത്യ ചെയ്തത്.
ക്രിക്കറ്റ് വാതുവെപ്പ്: പണം നഷ്ടപ്പെട്ട 19കാരൻ ജീവനൊടുക്കി

ഹൈദരാബാദ്: ക്രിക്കറ്റ് വാതുവെപ്പിൽ പണം നഷ്ടപ്പെട്ടതിൽ മനംനൊന്ത് 19കാരൻ ജീവനൊടുക്കി. ഐപിഎൽ ടൂർണമെൻ്റുമായി ബന്ധപ്പെട്ട സംഭവം നടന്നത് ഹൈദരാബാദിലാണ്.

നവംബർ മൂന്നിന് ആത്മഹത്യ ചെയ്ത സോനുകുമാർ യാദവിൻ്റെ സഹോദരൻ അർജ്ജുൻ കുമാർ യാദവിൻ്റെ പരാതി പ്രകാരമുള്ള അന്വേഷണത്തിലാണ് ആത്മഹത്യ കാരണം വ്യക്തമായതെന്ന് പഞ്ചഗട്ട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിരജ്ഞൻ റെഡി എഎൻഐയോട് പറഞ്ഞു.

രണ്ടു സുഹൃത്തുക്കളോടൊപ്പമാണ് യാദവ് താമസിച്ചിരുന്നത്. നവംബർ മൂന്നിന് സുഹൃത്തുക്കൾ പുറത്തുപോയ വേളയിൽ വാഷ് റൂമിലെ ഗ്രില്ലിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിആർപിസി സെക്ഷൻ 174 പ്രകാരം കേസ് അന്വേഷിക്കുന്നുമെന്നും പൊലീസ് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com