ഹൈദരാബാദിലെ ഫാക്​ടറിയില്‍ വന്‍ തീപിടിത്തം

രുന്ന്​ നിര്‍മാണ ഫാക്​ടറിയിലാണ്​ തീപിടിത്തമുണ്ടായത്
ഹൈദരാബാദിലെ ഫാക്​ടറിയില്‍ വന്‍ തീപിടിത്തം

ഹൈദരാബാദ്​: ഹൈദരാബാദിലെ ഫാക്​ടറിയില്‍ വന്‍ തീപിടിത്തം. എട്ട്​ പേര്‍ക്ക്​ പരിക്കേറ്റു. മരുന്ന്​ നിര്‍മാണ ഫാക്​ടറിയിലാണ്​ തീപിടിത്തമുണ്ടായത്​.


ബൊല്ലറാമിലെ വിന്ധ്യ ഓര്‍ഗാനിക്​സ്​ പ്രൈവറ്റ്​ ലിമിറ്റഡിലാണ്​ സംഭവം. മരുന്ന്​ നിര്‍മാണത്തിനുപയോഗിക്കുന്ന രാസവസ്​തു കത്തുകയായിരുന്നുവെന്നാണ്​ ​പൊലീസ്​ നല്‍കുന്ന വിശദീകരണം.പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്​.

Related Stories

Anweshanam അന്വേഷണം
www.anweshanam.com