കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ ഇനിയെത്ര കര്‍ഷകരുടെ ജീവന്‍ പൊലിയണം: രാഹുല്‍

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സുര്‍ജോവാലയും രംഗത്തെത്തി
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ ഇനിയെത്ര കര്‍ഷകരുടെ ജീവന്‍  പൊലിയണം: രാഹുല്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിമെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ എത്ര കര്‍ഷകരുടെ ജീവന്‍ പൊലിയോണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. 17 ദിവസമായി തുടരുന്ന കര്‍ഷക സമരത്തില്‍ 11 കര്‍ഷകര്‍ മരിച്ചുവെന്ന മാധ്യമവാര്‍ത്ത ഉദ്ദരിച്ചുകൊണ്ടാണ് ട്വിറ്ററിലൂടെ രാപഹുലിന്‍രെ പരാമര്‍ശം.

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സുര്‍ജോവാലയും രംഗത്തെത്തിയിരുന്നു. 11 കര്‍ഷകര്‍ രക്തസാക്ഷിത്വം വരിച്ചിട്ടും മോദി സര്‍ക്കാരിന് യാതൊരു അനുകമ്ബയമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും അവര്‍ക്ക് പണം നല്‍കുന്നവര്‍ക്കൊപ്പമാണെന്നും രാജ്യത്തെ അന്നദാതക്കള്‍ക്കൊപ്പമല്ലെന്നും കര്‍ഷകരുടെ മരണവാര്‍ത്തയെ ഉദ്ധരിച്ചുകൊണ്ട് സുര്‍ജോവാല ആരോപിച്ചു. ഭരണഘടനാ ഉത്തരവാദിത്വമാണോ അതോ ധാര്‍ഷ്ട്യമാണോ കേന്ദ്രസര്‍ക്കാരിന് വലുതെന്ന കാര്യം രാജ്യത്തിന് അറിയണം എന്നും അദേഹം ചോദിച്ചു.

ഡൽഹി അതിർത്തികളെ സ്തംഭിപ്പിച്ചുകൊണ്ടുള്ള കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ കർഷ സംഘടനകളുമായി നടത്തിയ അഞ്ച് ചർച്ചകളും പരാജയപ്പെട്ടിരുന്നു. മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുന്നത് വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കേന്ദ്രം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ ട്രെയിൻ തടയൽ ഉൾപ്പെടെയുള്ള സമരമാർഗങ്ങളിലേക്ക് കടക്കുകയാണ് കർഷ സംഘടനകൾ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com