കോവോവാക്‌സ് ജൂണില്‍ എത്തിയേക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ത്യയില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിനായി അപേക്ഷിച്ചുവെന്ന് അദര്‍ പൂനാവാല അറിയിച്ചു.
കോവോവാക്‌സ് ജൂണില്‍ എത്തിയേക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂ ഡല്‍ഹി: അമേരിക്കന്‍ കമ്പനി നോവാവാക്സുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ 'കോവോവാക്‌സ്' ജൂണില്‍ വിപണിയിലെത്തിയേക്കും. വാക്‌സിന്‍ ഈ വര്‍ഷം ജൂണില്‍ പുറത്തിറക്കാന്‍ സാധിച്ചേക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പൂനാവാല പ്രത്യാശ പ്രകടിപ്പിച്ചു.

നോവാവാക്സിന്റെ കോവിഡ് വാക്‌സിന്‍ അമേരിക്കയില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 89.3 ശതമാനം ഫലപ്രാപ്തി കാണിച്ചിരുന്നു. വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അപേക്ഷ നല്‍കിയിരുന്നു.

നോവാവാക്സുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മികച്ച ഫലപ്രാപ്തി കാണിച്ചുവെന്നും ഇന്ത്യയില്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിനായി അപേക്ഷിച്ചുവെന്നും അദര്‍ പൂനാവാല ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 2021 ജൂണ്‍ മാസത്തോടെ കോവോവാക്‌സ് പുറത്തിറക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com