ഹി​ന്ദു ദൈ​വ​ങ്ങ​ളു​ടെ ചി​ത്രം പ​തി​ച്ച പ​ട​ക്കം; മു​സ്‌​ലിം വ്യാ​പാ​രി​ക​ള്‍​ക്ക് നേരെ ഭീഷണി

ദീ​പാ​വ​ലി​ക്ക് ഹി​ന്ദു ദൈ​വ​ങ്ങ​ളു​ടെ ചി​ത്രം പ​തി​ച്ച പ​ട​ക്ക​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നെ​തി​രാ​യാ​ണ് ഭീ​ഷ​ണി
ഹി​ന്ദു ദൈ​വ​ങ്ങ​ളു​ടെ ചി​ത്രം പ​തി​ച്ച പ​ട​ക്കം; മു​സ്‌​ലിം വ്യാ​പാ​രി​ക​ള്‍​ക്ക് നേരെ ഭീഷണി

മും​ബൈ: മ​ധ്യ​പ്ര​ദേ​ശി​ലെ ദെ​വാ​സി​ല്‍ മു​സ്‌​ലിം വ്യാ​പാ​രി​ക​ള്‍​ക്ക് നേ​രെ ഹി​ന്ദു​ത്വ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭീഷണി. ദീ​പാ​വ​ലി​ക്ക് ഹി​ന്ദു ദൈ​വ​ങ്ങ​ളു​ടെ ചി​ത്രം പ​തി​ച്ച പ​ട​ക്ക​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നെ​തി​രാ​യാ​ണ് ഭീ​ഷ​ണി.

ഹി​ന്ദു​മ​ത​വി​കാ​രം വൃ​ണ​പ്പെ​ട്ട​താ​യി ആ​രോ​പി​ച്ചാ​ണ് ഹി​ന്ദു​ത്വ​പ്ര​വ​ര്‍​ത്ത​ക​ര്‍ മു​സ്‌​ലിം വ്യാ​പാ​രി​ക​ളെ ആ​ക്ര​മി​ച്ച​ത്. കാ​വി ഷാ​ള്‍ ക​ഴു​ത്തി​ല്‍ ചു​റ്റി​യ ഒ​രു​കൂ​ട്ടം ഹി​ന്ദു​ത്വ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ക​ച്ച​വ​ട​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു.

' ഈ കടയില്‍ നിന്നും ഒരു ലക്ഷ്മി ബോംബോ ഗണേഷ് ബോംബോ വിറ്റാല്‍, നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും. ' ഒരു മുസ്ലിം കടയുടമയോട് സംഘം പറയുന്നത് വീഡിയോയില്‍ കാണാം.

സംഘത്തിന്റെ ഭീഷണിയില്‍ ഭയപ്പെട്ട കടയുടമ അങ്ങനെയൊന്നും ചെയ്യില്ലെന്ന് കൈകൂപ്പി അപേക്ഷിക്കുന്നുമുണ്ട്. ഇതിനിടെ സംഘം പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഫ്രഞ്ച് പ്രസിദ്ധീകരണത്തില്‍ പ്രത്യക്ഷപ്പെട്ട വിവാദവും പരാമര്‍ശിക്കുന്നുണ്ട്. ' നിങ്ങള്‍ രാജ്യത്തിനെതിരാണെങ്കില്‍, ഞങ്ങള്‍ നിങ്ങള്‍ക്ക് എതിരാണ് ' എന്നും സംഘം ഭീഷണിപ്പെടുത്തുന്നു. എന്നാല്‍ കടയുടമ അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് ക്ഷമയോടെ മറുപടി പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com