ഹിന്ദി: ആയുഷ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ജെഡിയു നേതാവ്
India

ഹിന്ദി: ആയുഷ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ജെഡിയു നേതാവ്

രാജ്യത്ത് വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരാണ് ഏറെയും. ഹിന്ദിയുടെ പേരില്‍ അവരെല്ലാം സഹിക്കണമെന്നത് അഗീകരികരിയ്ക്കാനാകില്ല.

News Desk

News Desk

ന്യൂഡെല്‍ഹി: ഹിന്ദി അറിയാത്തവര്‍ക്ക് വിഡീയോ കോണ്‍ഫ്രന്‍സിങില്‍ നിന്ന് പുറത്തുപോകാമെന്ന പറഞ്ഞ കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി രാജേഷ് കൊട്ച്ചേക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ എച്ച് ഡി കുമാരസ്വാമി - എ എന്‍ഐ റിപ്പോര്‍ട്ട്.

രാജ്യത്ത് കന്നഡികര്‍ക്കുള്‍പ്പെടെ ഒരുപ്പാട് ജനങ്ങള്‍ക്ക് ഹിന്ദിയറിയില്ല. രാജ്യത്ത് വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരാണ് ഏറെയും. ഹിന്ദിയുടെ പേരില്‍ അവരെല്ലാം സഹിക്കണമെന്നത് അഗീകരികരിയ്ക്കാനാകില്ല. യൂണിറ്ററി സംവിധാനത്തില്‍ എല്ലാ ഭാഷകളും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഹിന്ദി അറിയാത്തവര്‍ ആയുഷ് മന്ത്രാലയത്തിന്റെ മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന വകുപ്പു സെക്രട്ടറിയുടെ നിലപാട് ഭരണഘടനാവിരുദ്ധമല്ലേയെന്ന് കുമാരസ്വാമി ട്വിറ്ററില്‍ കുറിച്ചു.

ഭാഷയുടെ പേരില്‍ ജനങ്ങള്‍ക്കെതിരെയുള വിവേചനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രിക്ക് കത്തെഴുതിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരോടാണ് ആയുഷ് വകുപ്പ് സെക്രട്ടറി ഹിന്ദി അറിയില്ലെങ്കില്‍ മീറ്റിങ്ങില്‍ നിന്ന് പുറത്തുപോകാമെന്ന് പറഞ്ഞത്.

Anweshanam
www.anweshanam.com