മന്ത്രി സുഖ് റാം ചൗധരിക്ക് കോവിഡ്

മന്ത്രി സുഖ് റാം ചൗധരിക്ക് കോവിഡ്

ഹിമാചല്‍ പ്രദേശ് വൈദ്യുതി മന്ത്രി സുഖ് റാം ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഷിംല: ഹിമാചല്‍ പ്രദേശ് വൈദ്യുതി മന്ത്രി സുഖ് റാം ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായ സോനു ചൗധരിക്ക് കോവിഡ് പോസിറ്റീവ് ആണെന്നും ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്കും രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സിര്‍മോറില്‍ നിന്നുള്ള നിയമസഭാംഗമാണ് സുഖ് റാം ചൗധരി. താനുമായി അടുത്ത നാളുകളില്‍ ഇടപെട്ടവര്‍ ക്വാറൈന്റയിനില്‍ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുഖ്‌റാം ചൗധരി ഉള്‍പ്പെടെ രണ്ട് എം എല്‍ എമാരെ ജൂലൈ മുപ്പതിനാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

Last updated

Anweshanam
www.anweshanam.com