ഹൈദരാബാദ്​ മുനിസിപ്പൽ കോർപ്പറേഷൻ വോ​ട്ടെടുപ്പ്​ പുരോഗമിക്കുന്നു

മുനിസിപ്പൽ തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്​ ബി.ജെ.പി രംഗത്തിറക്കിയത്​ കേന്ദ്രമന്ത്രി അമിത്​ ഷാ, ജെ.പി. നഡ്ഡ, യോഗി ആദിത്യനാഥ്​ തുടങ്ങിയവരെയായിരുന്നു
ഹൈദരാബാദ്​ മുനിസിപ്പൽ കോർപ്പറേഷൻ വോ​ട്ടെടുപ്പ്​ പുരോഗമിക്കുന്നു

ഹൈദരാബാദ്​: തെരഞ്ഞെടുപ്പ്​ പ്രചരണത്തോടെ രാജ്യശ്രദ്ധ നേടിയ ഹൈദരാബാദ്​ മുനിസിപ്പൽ കോർപ്പറേഷൻ വോ​ട്ടെടുപ്പ്​ പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക്​ ആരംഭിച്ച വോ​ട്ടെടുപ്പിൽ 74.67 ലക്ഷം പേർ വോട്ട്​​ രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 150 ഡിവിഷനുകളിലായി 1122 സ്​ഥാനാർഥികളാണ്​ മത്സര രംഗത്തിറങ്ങുന്നത്​. നാലു ജില്ലകളിലായാണ്​ ഹൈദരാബാദ്​ മുനിസിപ്പൽ കോർപ്പറേഷൻ.

തെലങ്കാന രാഷ്​ട്ര സമിതി, ബി.ജെ.പി, എ.ഐ.എം.ഐ.എം തുടങ്ങിയ പാർട്ടികളുടെ തെരഞ്ഞെടുപ്പ്​ പ്രചരണ വാഗ്വാദങ്ങൾ വലിയ ചർച്ചയായിരുന്നു. ​മുനിസിപ്പൽ തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്​ ബി.ജെ.പി രംഗത്തിറക്കിയത്​ കേന്ദ്രമന്ത്രി അമിത്​ ഷാ, ജെ.പി. നഡ്ഡ, യോഗി ആദിത്യനാഥ്​ തുടങ്ങിയവരെയായിരുന്നു.

റോഡുകൾ, ജല വിതരണം, തെരുവുവിളക്ക്​,​ ഡ്രെയിനേജ്​, അടിസ്​ഥാന സൗകര്യങ്ങൾ തുടങ്ങിയവ ചർച്ചയായതിനൊപ്പം ഹൈദരാബാദിന്റെ പേര്​ ഭാഗ്യനഗർ എന്നു​ മാറ്റുന്നതുവരെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ വലിയ ചർച്ചയായി.

9101 പോളിങ്​ സ്​റ്റേഷനുകളിലായാണ്​ തെരഞ്ഞെടുപ്പ്​. എല്ലാ പോളിങ്​ സ്​റ്റേഷനുകളിലും കനത്ത സുരക്ഷയാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. 50,000ത്തോളം പൊലീസുകാരെ പണം, മദ്യം തുടങ്ങിയവ വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടർന്ന്​ വിന്യസിച്ചിട്ടുണ്ട്​.

Related Stories

Anweshanam അന്വേഷണം
www.anweshanam.com