നാല് സംസ്ഥാനങ്ങളില്‍ കനത്തമഴ;  യുപിയിലും ബിഹാറിലും ഇടിമിന്നലേറ്റ് 31 പേര്‍ മരിച്ചു
India

നാല് സംസ്ഥാനങ്ങളില്‍ കനത്തമഴ; യുപിയിലും ബിഹാറിലും ഇടിമിന്നലേറ്റ് 31 പേര്‍ മരിച്ചു

അസം, ബിഹാര്‍, യുപി, പശ്ചിമ ബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങളിലും കനത്തമഴയും ഇടിമിന്നലും.

By News Desk

Published on :

ന്യൂഡല്‍ഹി: അസം, ബിഹാര്‍, യുപി, പശ്ചിമ ബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങളിലും കനത്തമഴയും ഇടിമിന്നലും. ബിഹാറിലും യുപിയിലും ഇടിമിന്നലേറ്റ് 31 പേര്‍ കൂടി മരിച്ചു. അസമില്‍ മരണം 58 ആയി. അസമില്‍ 22 ജില്ലകളിലായി 16 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്. ബ്രഹ്മപുത്ര അടക്കം നാല് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ബിഹാറിലും ഉത്തര്‍പ്രദേശിലുമായി കഴിഞ്ഞ ആഴ്ച നൂറിലധികം പേര്‍ മരിച്ചിരുന്നു. ബിഹാറില്‍ 28 ജില്ലകളെയാണ് പ്രളയം ബാധിച്ചത്.

പശ്ചിമ ബംഗാളിലും സ്ഥിതി മറ്റൊന്നല്ല, പശ്ചിമ ബംഗാളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അസമില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും. ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

Anweshanam
www.anweshanam.com