രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണത്തെ പരിഹസിച്ച് എച്ച്ഡി കുമാരസ്വാമി

ക്ഷേത്രത്തിനായി സംഭാവന നല്‍കാത്തതിനാല്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കുമാരസ്വാമി ആരോപിച്ചു.

രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണത്തെ പരിഹസിച്ച് എച്ച്ഡി കുമാരസ്വാമി

ബംഗളൂരു : അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണത്തെ പരിഹസിച്ച് ജെഡിയു നേതാവും കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി. ക്ഷേത്രത്തിനായി സംഭാവന നല്‍കാത്തതിനാല്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കുമാരസ്വാമി ആരോപിച്ചു.

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന പിരിക്കാന്‍ മൂന്ന് പേര്‍ വസതിയിലെത്തിയെന്നും സംഭാവന നല്‍കില്ലെന്ന് അറിയിച്ചപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തിയെന്നും കുമാരസ്വാമി ആരോപിച്ചു. നേരത്തെയും കുമാരസ്വാമി രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നേരത്തെ രാമക്ഷേത്രത്തിന് സംഭാവന നല്‍കാത്തവരുടെ വീടുകള്‍ സംഘാടകര്‍ നോട്ടമിട്ടിട്ടുണ്ടെന്നും ഇത് എന്തിനാണെന്ന് അറിയില്ലെന്നും കുമാരസ്വാമി പറഞ്ഞിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com