കനയ്യ കുമാറിന്‍റെ പൗരത്വം റദ്ദ് ചെയ്യണമെന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

കോടതിയുടെ സമയം പാഴാക്കിയതിന് ഹര്‍ജിക്കാരന് 25000 രൂപ പിഴ
കനയ്യ കുമാറിന്‍റെ പൗരത്വം റദ്ദ് ചെയ്യണമെന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

അഹമ്മദാബാദ് : മുന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. പബ്ലിസിറ്റിക്കു വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹര്‍ജിയെന്ന് ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും കോടതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുന്‍വിചാരവും കൂടാതെ വളരെ ലാഘവത്തോടെ പബ്ലിസിറ്റി നേടാന്‍ വേണ്ടി കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹര്‍ജിക്കാരനോട് 25,000 രൂപ കോടതിയില്‍ അടയ്ക്കാന്‍ ഉത്തരവിട്ടു.

കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം എടുത്തുകളയണമെന്ന് കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാഗേശ്വര്‍ മിശ്ര എന്നയാള്‍ ഹര്‍ജി നല്‍കിയത്. മിശ്രയുടെ അഭിഭാഷകന്‍ ശൈലേഷ് കുമാര്‍ ത്രിപാഠി ഇന്ത്യന്‍ പൗരത്വ നിയമത്തിലെ 10-ാം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു വാദിച്ചത്.

ഒരു വ്യക്തിയുടെ പൗരത്വം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയേക്കാവുന്ന സാഹചര്യങ്ങളാണ് വകുപ്പ് 10 പട്ടികപ്പെടുത്തുന്നത്. ഒരു വ്യക്തിയുടെ പൗരത്വം പൊതുനന്മയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ മാത്രമേ ഇത് നടപ്പാക്കാന്‍ കഴിയൂ.

Related Stories

Anweshanam
www.anweshanam.com