ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍

ബലാത്സംഗം നടന്നോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നിര്‍ദ്ദേശിച്ചിരുന്നതായും ഡോക്ടർ
ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍

ന്യൂഡൽഹി: ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നെന്ന് സ്ഥിരീകരിച്ച് പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടര്‍. ബലാത്സംഗശ്രത്തിന്‍റെ ലക്ഷണമുണ്ടായിരുന്നു എന്നും അലിഗഡില്‍ പെണ്‍കുട്ടിയെ ചികിത്സച്ച ഡോക്ടർ വെളിപ്പെടുത്തി. ബലാത്സംഗം നടന്നോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നിര്‍ദ്ദേശിച്ചിരുന്നതായും ഡോക്ടർ വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ എസ്‌ഐടി അന്വേഷണത്തിന് പിന്നാലെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇത് രണ്ടും തള്ളുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. എസ്‌ഐടി അന്വേഷണത്തിലോ സിബിഐ അന്വേഷണത്തിലോ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇന്നലെ രാത്രി വൈകി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ എസ്‌ഐടി സംഘത്തോട് കുടംബം സഹകരിച്ചില്ല.

Related Stories

Anweshanam
www.anweshanam.com