ഹത്രാസ് പീഡനം: ചന്ദ്രശേഖര്‍ ആസാദ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കാണും

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ നേരത്തെ ആസാദ് ശ്രമിച്ചിരുന്നെങ്കിലും യുപി പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.
ഹത്രാസ് പീഡനം:  ചന്ദ്രശേഖര്‍ ആസാദ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കാണും

ന്യൂഡെല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഹത്രാസിലേക്ക്. ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കാണും.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിപിഐ നേതാക്കള്‍ തുടങ്ങിയവര്‍ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും ഹത്രാസിലേക്ക് എത്തുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ നേരത്തെ ആസാദ് ശ്രമിച്ചിരുന്നെങ്കിലും യുപി പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ ചന്ദ്രശേഖര്‍ ആസാദും പങ്കെടുത്തു. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് ജന്തര്‍ മന്തറില്‍ ആസാദ് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com