ഹത്രാസ് സംഭവത്തില്‍ പൊലീസ് വാദം തള്ളി മെഡിക്കൽ ഓഫീസർ

ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന ഫോറൻസിക് റിപ്പോർട്ടാണ് ഡോ അസിം മാലിക് നിഷേധിച്ചത്.
ഹത്രാസ് സംഭവത്തില്‍ പൊലീസ് വാദം തള്ളി മെഡിക്കൽ ഓഫീസർ

ന്യൂ ഡല്‍ഹി : ഹാത്രാസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ല എന്ന പൊലീസ് വാദത്തെ തള്ളി അലിഗഢ് ജവഹർലാൽ നെഹ്റു സർവ്വകലാശാല മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ അസിം മാലിക്.

പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്. എന്നാൽ ഫോറൻസിക് റിപ്പോര്‍ട്ടിന് ഉപയോഗിച്ചത് 11 ദിവസം പഴക്കമുള്ള സാമ്പിളുകളാണെന്നും മെഡിക്കല്‍ ഓഫീസര്‍ ആരോപിച്ചു.

ബലാത്സംഗം ചെയ്യപ്പെട്ടു എന്ന ആരോപണം ഉയര്‍ന്നു 11 ദിവസത്തിനു ശേഷമാണ് സാമ്പിളുകള്‍ ശേഖരിച്ചതും പരിശോധിച്ചതും. കുറ്റകൃത്യം നടന്ന് 96 മണിക്കൂറിനുള്ളില്‍ ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കണമെന്നുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശം നിലനില്‍ക്കെയാണ് ഇത്തരമൊരു വീഴ്ചയെന്നും അസിം മാലിക് ചൂണ്ടിക്കാട്ടി.

Related Stories

Anweshanam
www.anweshanam.com