ഹത്രാസ് കേസ്: അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാക്കി സുപ്രീംകോടതി ഉത്തരവ്

ചീഫ് ജസ്റ്റിസ് എസ്എ ബോംബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹത്രാസ് കേസ്: അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാക്കി സുപ്രീംകോടതി ഉത്തരവ്

ന്യൂഡെല്‍ഹി: ഹത്രാസ് ബലാത്സംഗ കൊലപാതക കേസിലെ അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. അലഹബാദ് ഹൈക്കോടതിയോടാണ് കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോംബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കുന്നതിനോടൊപ്പം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിതത്വവും കോടതി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, അന്വേഷണം പൂര്‍ത്തിയായ ശേഷം കേസിന്റെ വിചാരണ ഡെല്‍ഹിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പീഡനക്കേസിലെ ഇരയുടേയും കുടുംബത്തിന്റേയും സ്വകാര്യത സംരക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇവരുടെ പേരുകള്‍ അടിയന്തരമായി കോടതി രേഖകളില്‍ നിന്നും നീക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Related Stories

Anweshanam
www.anweshanam.com