കർഷകസമരം: ഹ​രി​യാ​ന​യി​ല്‍ 18 ജി​ല്ല​ക​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് റ​ദ്ദാ​ക്കി

ഫോ​ണ്‍​വി​ളി​ക​ള്‍​ക്കു മാ​ത്ര​മാ​ണ് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ളത്
കർഷകസമരം: ഹ​രി​യാ​ന​യി​ല്‍ 18 ജി​ല്ല​ക​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് റ​ദ്ദാ​ക്കി

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ഇ​ന്‍റ​ര്‍​നെ​റ്റ് നി​യ​ന്ത്ര​ണം ഹ​രി​യാ​ന നീ​ട്ടി. സം​സ്ഥാ​ന​ത്തെ ആകെയുള്ള 22 ജില്ലകളിൽ 18 ഇടങ്ങളിലും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി. ഫോ​ണ്‍​വി​ളി​ക​ള്‍​ക്കു മാ​ത്ര​മാ​ണ് അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ളത്.

അം​ബാ​ല, യ​മു​ന ന​ഗ​ര്‍, കു​രു​ക്ഷേ​ത്ര, ക​ര്‍​ണാ​ല്‍, കൈ​ത​ല്‍, പാ​നി​പ്പ​ത്, ഹി​സാ​ര്‍, ജി​ന്ദ്, രോ​ഹ്ത​ക്, ഭി​വാ​നി, ചാ​ര്‍​ക്കി ദാ​ദ്രി, ഫ​ത്തേ​ഹാ​ബാ​ദ്, റെ​വ​രി, സോ​ണി​പ​ത്, പ​ല്‍​വാ​ള്‍, ജ​ജ്ജ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് റ​ദ്ദാ​ക്കി​യ​ത്. സം​ഘ​ര്‍​ഷ സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി​യാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് റ​ദ്ദാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സംഘടിത പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ സമരം നടക്കുന്ന അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും കോണ്‍ക്രീറ്റ് സ്ളാബ് ഉപയോഗിച്ച് പൊലീസ് പൂര്‍ണമായി അടച്ചു. കാൽനട സഞ്ചാരം പോലും നിരോധിച്ചു. അതിര്‍ത്തി പൂര്‍ണമായി അടക്കുന്നത് ചോദ്യം ചെയ്തെത്തിയ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

ചെങ്കോട്ട അക്രമത്തിന് പിന്നാലെ സമരത്തിൽ നിന്ന് ഒരുപാട് കര്‍ഷകര്‍ തിരിച്ചുപോയിരുന്നു. ഇന്നലെയും ഇന്നുമായി ഇതിൽ വലിയൊരു വിഭാഗംതിരിച്ചെത്തി. ഹരിയാനയിൽ നിന്ന് 2000 ട്രാക്ടറുകൾ കൂടി ഇന്നെത്തി. കര്‍ഷകരുടെ എണ്ണം കൂടിയതോടെ ഗാസിപ്പൂര്‍ ഒഴിപ്പിക്കാനുള്ള നീക്കം യു.പി പൊലീസ് ഉപേക്ഷിച്ചു

സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായി അടച്ചു. ചെങ്കോട്ട അക്രമത്തിൽ ഡല്‍ഹി പൊലീസ് അന്വേഷണം പഞ്ചാബിലേക്കും വ്യാപിപ്പിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com