കേന്ദ്ര ഓർഡിനൻസുകൾ: കർഷക പ്രതിഷേധം തുടരുന്നു

ദേശീയപാത ഉപരോധിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കുരുക്ഷേത്ര പൊലിസ് സുപ്രണ്ടൻറ് അസ്ത മോദി പറഞ്ഞു
കേന്ദ്ര ഓർഡിനൻസുകൾ: കർഷക പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: പഞ്ചാബിലെ കർഷകർക്ക് പിന്നാലെ ഹരിയാന കരുക്ഷേത്രയിലെ കർഷകരും കേന്ദ്ര സർക്കാരിൻ്റെ കാർഷിക ഓർഡിനൻസുകൾക്കെതിരെ പ്രതിഷേധ സമരത്തിൽ. പ്രതിഷേധക്കാർ ദേശീയപാത - 44 ഉപരോധിച്ചു - എഎൻഐ റിപ്പോർട്ട്.

ദേശീയപാത ഉപരോധിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കുരുക്ഷേത്ര പൊലിസ് സുപ്രണ്ടൻറ് അസ്ത മോദി പറഞ്ഞു. ബലപ്രയോഗമില്ലാതെ തന്നെ ഉപരോധക്കാരെ നീക്കം ചെയ്യാൻ ശ്രമിച്ചതായി സുപ്രണ്ടൻറ് അസ്ത മോദി പറഞ്ഞു.

കോവിഡ് വ്യാപന വേളയിൽ ഉപരോധസമരം അപകടകരമെന്ന് കർഷക നേതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് നേതാക്കൾക്ക് നോട്ടീസും നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയ മാർഗരേഖ പ്രകാരമുള്ള ഉപരോധ സമരത്തിന് അനുമതി കൊടുക്കാതിരുന്നില്ല. 50 പേർ ഒത്തുകൂടാവുന്നതാണ് - പൊലിസ് സുപ്രണ്ടൻറ് വിശദികരിച്ചു. സമരക്കാർക്കെതിരെ പൊലീസ് അനാവശ്യമായി ലാത്തിച്ചാർജ് നടത്തിയെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം പഞ്ചാബിലെ കർഷകരും കേന്ദ്ര സർക്കാരിൻ്റെ മൂന്നു ഓർഡിനൻസുകൾക്കെതിരെ കർഷകർ പ്രതിക്ഷേധവുമായി രംഗെത്തിയിരുന്നു.

പ്രൊഡ്യുസ് ട്രേഡ് ആൻ്റ് കോമഴ്‌സ് (പ്രെമോഷൻ ആൻ്റ് ഫെസിലിറ്റേഷൻ), ഫാർമേഴ്സ് എ ഗ്രിമെൻ്റ് ഓൺ ഫാം അഷ്വറൻസ് ആൻ്റ് ഫാം സർവ്വീസ്, എസ്സൻഷ്യൽ കമ്മോഡിറ്റിസ് ഭേദഗതി എന്നീ ഓർഡിനൻസുകളാണ് കർഷകരെ പ്രതിഷേധത്തിലേക്ക് നയിച്ചത്. സ്ത്രീകളടക്കം പ്രക്ഷോഭത്തിൽ അണിനിരന്നു. പഞ്ചാബിലെ വിവിധ ഭാഗങ്ങളിൽ കർഷകർ സമരരംഗത്താണ്.

ഭക്ഷ്യധാന്യ സംഭരണത്തിൻ്റെ മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നതാണ് കേന്ദ്ര സർക്കാർ ഓർഡിനസുകളെന്ന് കർഷകർ ആവലാതിപ്പെടുന്നു. രാജ്യത്തിൻ്റെ കാർഷിക മേഖലയെ സ്വകാര്യ മേഖലക്ക് തീറെഴുത്തുവാനുള്ള നീക്കത്തിൻ്റെ ഭാഗമാണ് കേന്ദ്ര സർക്കാർ ഓർഡിനൻസുകളെന്നും കർഷകർ പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com