ഹ​രി​യാ​ന​യി​ല്‍ തി​ങ്ക​ളും ചൊ​വ്വ​യും ലോ​ക്ക്ഡൗ​ണ്‍‌; മാ​ളു​ക​ളും ക​ട​ക​ളും അ​ട​ച്ചിടും
India

ഹ​രി​യാ​ന​യി​ല്‍ തി​ങ്ക​ളും ചൊ​വ്വ​യും ലോ​ക്ക്ഡൗ​ണ്‍‌; മാ​ളു​ക​ളും ക​ട​ക​ളും അ​ട​ച്ചിടും

എ​ന്നാ​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന ക​ട​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ബാ​ധ​ക​മ​ല്ല

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ മാ​ളു​ക​ളും ക​ട​ക​ളും അ​ട​ച്ചി​ട​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍. നേ​ര​ത്തെ വാ​രാ​ന്ത്യ​ങ്ങ​ളി​ലാ​ണ് ഈ ​നി​യ​സ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നു പ​ക​ര​മാ​യാ​ണ് പു​തി​യ നി​ര്‍​ദേ​ശം- ഇന്ത്യന്‍ എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ട്.

എ​ന്നാ​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന ക​ട​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ബാ​ധ​ക​മ​ല്ല. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ ഓ​ഫീ​സു​ക​ളും ക​ട​ക​ളും അ​ട​ച്ചി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ട് ഒ​രാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് പു​തു​ക്കി​യ നി​ര്‍​ദേ​ശം. ക​ഴി​ഞ്ഞ 21 ന് ​ആ​ണ് വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്.

Anweshanam
www.anweshanam.com