ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കോവിഡ്
India

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കോവിഡ്

രോഗമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി

News Desk

News Desk

ഛണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. ഖട്ടര്‍ തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ചത്.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ആയതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകാന്‍ അപേക്ഷിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് ഉച്ചയോടെ ഹരിയാന നിയമസഭാ സ്പീക്കര്‍ ഗ്യാന്‍ ചന്ദ്ര ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കും രോഗമുള്ളതായി കണ്ടെത്തിയിരിക്കുന്നത്.

Anweshanam
www.anweshanam.com