ഹരിവംശ്‌ നാരായണ്‍ സിങ് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍

ജനതാദള്‍(യു) എം.പിയാണ് ഹരിവംശ്
ഹരിവംശ്‌ നാരായണ്‍ സിങ് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍

ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയി ഹരിവംശ്‌ നാരായണ്‍ സിംഗിനെ തിരഞ്ഞെടുത്തു. ജെ.പി. നഡ്ഡയാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. ജനതാദള്‍(യു) എം.പിയാണ് ഹരിവംശ്.

പ്രതിപക്ഷത്തുനിന്ന് ആര്‍.ജെ.ഡിയുടെ മനോജ് ഝാ പത്രിക നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പിന് തയ്യാറായില്ല.

തുടര്‍ന്നാണ് ശബ്ദവോട്ടോടെ ഹരിവംശ്‌ നാരായണിനെ തിരഞ്ഞെടുത്തത്. ഹരിവംശ് നാരായണ്‍ സിംഗിനെ അനുമോദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ സംസാരിച്ചു. പക്ഷഭേദമില്ലാതെ അംഗങ്ങളെ ഒന്നിച്ചുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com