സ്വത്തിന്റെ പകുതി വളര്‍ത്തുനായയുടെ പേരില്‍ എഴുതി വെച്ച് യജമാനന്‍

മദ്ധ്യപ്രദേശിലാണ് സംഭവം.
സ്വത്തിന്റെ പകുതി വളര്‍ത്തുനായയുടെ പേരില്‍ എഴുതി വെച്ച് യജമാനന്‍

ഭോപാല്‍ : സ്വത്തിന്റെ പകുതി വളര്‍ത്തുനായയുടെ പേരില്‍ എഴുതി വെച്ച് യജമാനന്‍. മദ്ധ്യപ്രദേശിലാണ് സംഭവം. അമ്ബതുകാരനായ ഓം നാരായണ വര്‍മ്മയാണ് തന്റെ സ്വത്ത് വളര്‍ത്ത് നായയ്ക്കും രണ്ടാം ഭാര്യയ്ക്കുമായി എഴുതിവെച്ചത്. ജാക്കി എന്ന് വിളിപേരുള്ള നായയാണ് യജമാനന്റെ പകുതി സ്വത്തിന് അവകാശി.

തന്നോടുള്ള മക്കളുടെ പെരുമാറ്റം ശരിയല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ഓം നാരായണ വര്‍മ്മ പറഞ്ഞു. തന്നോടുള്ള മക്കളുടെ പെരുമാറ്റം ശരിയല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തത്. മക്കള്‍ നോക്കിയില്ലെങ്കിലും തന്റെ ഭാര്യയും വളര്‍ത്തുനായയും തന്നെ പൊന്നു പോലെ നോക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഭാര്യയോടും നായയോടുമാണ് തനിക്ക് കൂടുതല്‍ അടുപ്പമുളളതെന്നും തന്റെ നായയെ നന്നായി പരിപാലിക്കുന്നയാള്‍ക്ക് സ്വത്തിന്റെ അവകാശം ലഭിക്കുമെന്നും നാരായണ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ഇദ്ദേഹത്തിന്റെ പേരില്‍ 18 ഏക്കര്‍ ഭൂമിയാണുള്ളത്. ധന്‍വന്തി വെര്‍മയാണ് നാരായണിന്റെ ആദ്യ ഭാര്യ. ഇതില്‍ മൂന്നു പെണ്‍മക്കളും ഒരു മകനുമുണ്ട്. രണ്ടാം ഭാര്യ ചമ്ബയില്‍ രണ്ട് പെണ്‍മക്കളാണുളളത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com