ഫൈ​വ് സ്റ്റാ​ര്‍ സം​സ്കാ​രം ഉ​പേ​ക്ഷി​ക്കാ​തെ കോ​ണ്‍​ഗ്ര​സ് ര​ക്ഷ​പെ​ടി​ല്ല: ഗു​ലാം ന​ബി ആ​സാ​ദ്

ഇതിന് മുന്‍പും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ആസാദ് രംഗത്തുവന്നിരുന്നു
ഫൈ​വ് സ്റ്റാ​ര്‍ സം​സ്കാ​രം ഉ​പേ​ക്ഷി​ക്കാ​തെ കോ​ണ്‍​ഗ്ര​സ് ര​ക്ഷ​പെ​ടി​ല്ല: ഗു​ലാം ന​ബി ആ​സാ​ദ്

ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ വി​മ​ര്‍​ശ​ന​വു​മാ​യി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ഗു​ലാം ന​ബി ആ​സാ​ദ്. ഫൈ​വ് സ്റ്റാ​ര്‍ സം​സ്കാ​രം ഉ​പേ​ക്ഷി​ക്കാ​തെ കോ​ണ്‍​ഗ്ര​സി​ന് ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ലെ​ന്ന് ഗു​ലാം ന​ബി ആ​സാ​ദ് പ​റ​ഞ്ഞു.

'ഫൈവ് സ്റ്റാര്‍ സംസ്‌കാരം കൊണ്ട് തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ സാധിക്കില്ല. ഇപ്പോഴത്തെ നേതാക്കളുടെ പ്രശ്‌നം എന്തെന്നുവെച്ചാല്‍, അവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് ലഭിച്ചാല്‍ ഉടനെതന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്യും. പരുക്കന്‍ പാതകളിലൂടെ അവര്‍ സഞ്ചരിക്കില്ല. ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കുന്നതുവരെ ആര്‍ക്കും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിക്കില്ല'- അദ്ദേഹം പറഞ്ഞു.

ഇതിന് മുന്‍പും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് ആസാദ് രംഗത്തുവന്നിരുന്നു.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തിന് പിന്നാലെ, കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ നേതൃത്വത്തിന് എതിരെ രംഗത്തുവന്നിരുന്നു. ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായെന്നും ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നും കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു. തെറ്റുതിരുത്താന്‍ നേതൃത്വം തയാറായില്ലെങ്കില്‍ ഇനിയും പിന്നിലാകും. ആശങ്ക പരസ്യമാക്കിയത് പ്രതികരിക്കാന്‍ പാര്‍ട്ടിയില്‍ വേദിയില്ലാത്തതിനാലാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com