ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; തൂത്തൂവാരി ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

അതേസമയം ആം ആദ്മി പാര്‍ട്ടി 27 സീറ്റുകള്‍ പിടിച്ചു
ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; തൂത്തൂവാരി ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ബിജെപി തൂത്തുവാരി. 576 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിന് നൂറെണ്ണം പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞു. 576 സീറ്റുകളില്‍ ബിജെപിക്ക് 474 സീറ്റും കോണ്‍ഗ്രസിന് 51 സീറ്റിലുമാണ് ജയിച്ചത്. അതേസമയം ആം ആദ്മി പാര്‍ട്ടി 27 സീറ്റുകള്‍ പിടിച്ചു.

അഹമ്മദാബാദ്, ഭാവ്‌നഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും ബിജെപി വന്‍ഭൂരിപക്ഷത്തോടെ വിജയം കൈവരിച്ചത്. 2015 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 391 സീറ്റുകളിലും കോണ്‍ഗ്രസ് 174 സീറ്റുകളിലും വിജയിച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകള്‍ പോലും കോണ്‍ഗ്രസിന് നേടാനായില്ല.

സൂറത്തില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ നേടിയത് 36 സീറ്റുകളായിരുന്നെങ്കില്‍ ഇത്തവണ ഒരു സീറ്റില്‍ പോലും വിജയം നേടാനായില്ല. സൂറത്തിലെ 120 സീറ്റുകളില്‍ 93 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. 20 സീറ്റുകളിലെ ഫലം പുറത്തുവരാനുണ്ട്. അതേസമയം സൂറത്തില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. അഹമ്മദാബാദില്‍ നാല് സീറ്റുകളില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന് വിജയം നേടാനായി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com