ഗുജറാത്തില്‍ ബിജെപിയുടെ കുതിപ്പ്; ത​ക​ര്‍​ന്ന​ടി​ഞ്ഞ് കോ​ണ്‍​ഗ്ര​സ്, നേട്ടമുണ്ടാക്കി എഎപി

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം
ഗുജറാത്തില്‍ ബിജെപിയുടെ കുതിപ്പ്; ത​ക​ര്‍​ന്ന​ടി​ഞ്ഞ് കോ​ണ്‍​ഗ്ര​സ്, നേട്ടമുണ്ടാക്കി എഎപി

അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. കോര്‍പ്പറേഷനുകള്‍ തൂത്തുവാരിയതിന് പിന്നാലെയാണ് നഗരസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി വന്‍ ലീഡ് നേടിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് മറ്റുള്ളവര്‍ക്കുമാണ് ജയം.

31 ജില്ലാ പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ബിജെപി നേടി. 231 താലൂക്ക് പഞ്ചായത്തുകളില്‍ 185 ഇടങ്ങളില്‍ ബിജെപിക്കാണ് വിജയം. 34 താലൂക്ക് പഞ്ചായത്തുകള്‍ കോണ്‍ഗ്രസ് നേടി.

ആം ആദ്മി പാര്‍ട്ടിക്ക് 46 ഓളം സീറ്റുകളില്‍ ജയിക്കാനായിട്ടുണ്ട്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സൂറത്തില്‍ കോണ്‍ഗ്രസിനെ മറികടന്ന് ആം ആദമി പാര്‍ട്ടിക്ക് രണ്ടാമതെത്താനായിരുന്നു.

തെര​ഞ്ഞെ​ടു​പ്പി​ലെ പരാജ​യ​ത്തി​ന് പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ കൂ​ട്ട​രാ​ജി. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ചാ​വ്ഡ​യും നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് പ​രേ​ഷ് ധ​നാ​നി​യും രാ​ജി​വ​ച്ചു.

തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണ് രാ​ജി സ​മ​ര്‍​പ്പി​ച്ച​ത്. ഇ​രു​വ​രു​ടെ​യും രാ​ജി ഹൈ​ക്ക​മാ​ന്‍​ഡ് സ്വീ​ക​രി​ച്ച​താ​യാ​ണ് വി​വ​രം. പ​രേ​ഷ് ധ​നാ​നി​യു​ടെ ജി​ല്ല​യാ​യ അം​റേ​ലി​യി​ല്‍ അ​മ്ബ​ത് ശ​ത​മാ​ന​ത്തി​ലേ​റെ സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

ധ​നാ​നി​യു​ടെ സ്വ​ന്തം വാ​ര്‍​ഡി​ല്‍ പോ​ലും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി തോ​റ്റു.

ഒരാഴ്ച മുമ്പ് ഫലം പ്രഖ്യാപിച്ച ആറ് കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയിരുന്നു. 2015-ല്‍ നേടിയ വാര്‍ഡുകളുടെ പകുതി പോലും കോണ്‍ഗ്രസിന് ഇത്തവണ നേടാനായിരുന്നില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com