ആർ.ടി-പി.സി.ആർ പരിശോധന നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്തും

കഴിഞ്ഞ ദിവസം ഡൽഹി സർക്കാരും ആർടി-പിസിആർ പരിശോധനയുടെ നിരക്ക് 800 രൂപയാക്കി കുറച്ചിരുന്നു
ആർ.ടി-പി.സി.ആർ പരിശോധന നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്തും

ഗാന്ധിനഗർ: കോവിഡ് ആർ.ടി-പി.സി.ആർ പരിശോധനയുടെ നിരക്ക് വെട്ടിക്കുറച്ച് ഗുജറാത്ത് സർക്കാർ. 800 രൂപയാണ് പുതിയ നിരക്ക്. നേരത്തെ 1500-2000 രൂപ വരെയാണ് ഗുജറാത്തിലെ സ്വകാര്യ ലാബുകൾ ആർ.ടി-പി.സി.ആർ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്.

നിരക്ക് കുറച്ച വിവരം ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിൻഭായ് പട്ടേലാണ് പ്രഖ്യാപിച്ചത്. രോഗികളുടെ ആവശ്യപ്രകാരം വീട്ടിലെത്തി പരിശോധന നടത്തണമെങ്കിൽ 1,100 രൂപ ഈടാക്കും. പുതുക്കി നിശ്ചയിച്ച നിരക്കുകൾ ചൊവ്വാഴ്ച മുതൽ തന്നെ പ്രാബല്യത്തിൽ വരുത്തുമെന്നും നിധിൻഭായ് പട്ടേൽ അറിയിച്ചു.

Read also: ഡല്‍ഹിയില്‍ ആര്‍.ടി - പി.സി.ആര്‍ പരിശോധന 800 രൂപ മാത്രം; നിരക്ക് വെട്ടിക്കുറച്ച് സര്‍ക്കാര്‍

കഴിഞ്ഞ ദിവസം ഡൽഹി സർക്കാരും ആർടി-പിസിആർ പരിശോധനയുടെ നിരക്ക് 800 രൂപയാക്കി കുറച്ചിരുന്നു. 2,400 രൂപയാണ് നേരത്തെ ഡല്‍ഹിയില്‍ സ്വകാര്യ ലാബുകൾ ഈടാക്കിയിരുന്നത്.

കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്ന തുകയുടെ കാര്യത്തിൽ ഇടപെടില്ലെന്ന് ഐ.സി.എം.ആർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളാണ് അക്കാര്യത്തിൽ ഇടപെടൽ നടത്തേണ്ടതെന്നും നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ആർ.ടി-പി.സി.ആർ പരിശോധനാ ഫീസ് ഈടാക്കുന്നതിന് പരിധി നിശ്ചയിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com