ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ്

അതേസമയം, മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് യുഎന്‍ മെഹ്ത ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ്

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊതുസമ്മേളനത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഞായറാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതേസമയം, മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് യുഎന്‍ മെഹ്ത ആശുപത്രി അധികൃതര്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്ദേഹം. മെഹസനാനഗറില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഫെബ്രുവരി 21ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വടോദ്രയില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com