ഐഎഫ്എഫ്ഐ നവംബറില്‍

ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേള നവംബറില്‍ തന്നെ നടത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്.
ഐഎഫ്എഫ്ഐ നവംബറില്‍

ഗോവ: ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രമേള നവംബറില്‍ തന്നെ നടത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ 51-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.ഐ) നടത്താന്‍ തീരുമാനിച്ചെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, മറ്റ് നിരവധി പരിപാടികള്‍ എന്നിവയില്‍ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സിനിമാ പ്രേമികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രധാന ഇവന്റാണ് ഐഎഫ്എഫ്ഐ.

അതേസമയം, രാജ്യത്ത് കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേള നടത്തുന്നതിനെതിരെ അതൃപ്തി അറിയിച്ച് പ്രതിപക്ഷം രംഗത്ത് വന്നു. കോവിഡ് പശ്ചാത്തലത്തില്‍ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങണമെന്ന് പ്രതിപക്ഷം അറിയിച്ചു. നിലവിലെ സാമ്പത്തിക സ്ഥിതി മോശമാണ്. 20 മുതല്‍ 25 കോടി രൂപവരെയാണ് വര്‍ഷം തോറും മേളയ്ക്കായി ചെലവഴിക്കുന്നത്. പുറമേ നിന്നുള്ള സാമ്പത്തിക സഹായമില്ലാതെ മേള നടത്താന്‍ കഴിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മേളകളും ആഘോഷങ്ങളും നടത്താന്‍ പറ്റിയ സമയമല്ലിതെന്നും പ്രതിപക്ഷനേതാവ് ദിഗംബര്‍ കമ്മത് ട്വിറ്ററിലൂടെ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com