വൈ കെ സിൻഹ മുഖ്യ വിവരാവകാശ കമ്മീഷണറാകും

തീരുമാനത്തിൽ വിയോജിച്ച് പ്രതിപക്ഷം.
വൈ കെ സിൻഹ മുഖ്യ വിവരാവകാശ കമ്മീഷണറാകും

ന്യൂ ഡല്‍ഹി: മുഖ്യ വിവരാകാശ കമ്മീഷണറെയും രണ്ട് കമ്മീഷണർമാരെയും നിയമിക്കുന്നതിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഐഎഫ്‌എസ് ഉദ്യോഗസ്ഥനായിരുന്ന വൈകെ സിൻഹയെയാണ് മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുത്തത്. ഉദയ് മഹുർക്കർ, സരോജ് പുൻഹാനി എന്നിവരെയാണ് കമ്മീഷണർമാരായി നിശ്ചയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ സമിതിയിൽ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം തീരുമാനിച്ചത്. എന്നാൽ ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി നിയമനങ്ങളിൽ വിയോജനക്കുറിപ്പ് നൽകുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com