ശൗര്യ മിസൈല്‍ വ്യൂഹത്തില്‍

അന്തര്‍വാഹിനി ബിഎ - 05 മിസൈലിന്റെ ഭൂതല പതിപ്പാണ് ശൗര്യ.
ശൗര്യ മിസൈല്‍ വ്യൂഹത്തില്‍

ന്യൂഡെല്‍ഹി: 700 കിലോമീറ്റര്‍ പരിധിയുള്ള ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വിക്ഷേപിയ്ക്കാവൂന്ന തന്ത്രപ്രധാന സൂപ്പര്‍സോണിക് ശൗര്യ മിസൈല്‍ സേനയുടെ മിസൈല്‍ വ്യൂഹത്തിലുള്‍പ്പെടുത്തുവാനും തന്ത്രപ്രധാന മേഖലയില്‍ വിന്യസിയ്ക്കുവാനും നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കി - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

അന്തര്‍വാഹിനി ബിഎ - 05 മിസൈലിന്റെ ഭൂതല പതിപ്പാണ് ശൗര്യ. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) യാണ് ശൗര്യ വികസിപ്പിച്ചെടുത്തത്. ഒക്ടോബര്‍ മൂന്നിന് ഒഡീഷയിലെ ബാലസോറിലാണ് മിസൈല്‍ പരീക്ഷിച്ചത്.

ദ്രുതഗതിയിലുള്ള വിന്യാസത്തിനും വിക്ഷേപണ ലക്ഷ്യപ്രാപ്തിയിലെ കൃത്യതയും ശൗര്യ മിസൈലിന്റെ സവിശേഷതകളെന്ന് മിസൈല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തന്ത്രപ്രധാന മിസൈല്‍ മാക് 7 ന്റെ സൂപ്പര്‍സോണിക് വേഗതയില്‍ അല്ലെങ്കില്‍ സെക്കന്റില്‍ 2.4 കിലോമീറ്റര്‍ വേഗതയില്‍ 50 കിലോമീറ്റര്‍ (അന്തരീക്ഷത്തിനുള്ളില്‍) പറന്ന് മാക് 4ലെ നിര്‍ദ്ദിഷ്ട ലക്ഷ്യത്തിലെത്തുന്നു.

മിസൈല്‍ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണ്. അവസാനഘട്ടത്തില്‍ ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍ മിസൈല്‍ ഹൈപ്പര്‍സോണിക് വേഗത കൈവരിക്കും. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡ് നിര്‍ദ്ദേശിക്കുന്നിടങ്ങളില്‍ ശൗര്യ മിസൈല്‍ വിന്യസിക്കും. മിസൈലിന് 160 കിലോഗ്രാം ആയുധ ശേഖരം വഹിക്കുവാനുള്ള ശേഷിയുണ്ട്. തന്ത്രപ്രധാന മിസൈലുകളുടെ മേഖലയില്‍ സമ്പൂര്‍ണ്ണ സ്വാശ്രയത്വം പൂര്‍ത്തീകരിക്കുന്നതിനായി രാജ്യത്തെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) പ്രവര്‍ത്തിക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com