വാക്​സിൻ നിർമാതാക്കൾക്ക്​ നിയമനടപടികളിൽനിന്ന്​ സർക്കാർ സംരക്ഷണം വേണം: അദാർ പൂനെവാലെ

പകർച്ചവ്യാധി സമയത്ത്​ വാക്​സിനുകൾക്കെതിരായ നിയമ നടപടികളിൽനിന്ന്​ സംരക്ഷണം നൽകണമെന്നും അദ്ദേഹം പറഞ്ഞു
വാക്​സിൻ നിർമാതാക്കൾക്ക്​ നിയമനടപടികളിൽനിന്ന്​ സർക്കാർ സംരക്ഷണം വേണം: അദാർ പൂനെവാലെ

ന്യൂസ്

ന്യൂഡൽഹി: വാക്​സിൻ നിർമാതാക്കൾക്ക്​ നിയമനടപടികളിൽനിന്ന്​ സർക്കാർ സംരക്ഷണം നൽകണമെന്ന്​ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ സി.ഇ.ഒ അദാർ പൂനെവാലെ. ചെന്നൈയിൽ ഓക്​സഫഡ്​ വാക്​സിൻ സ്വീകരിച്ച ഒരാൾ തനിക്ക്​ ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ പൂനെവാലെയുടെ പ്രതികരണം.

നിർമാതാക്കൾക്ക്​, പ്രത്യേകിച്ച്​ പകർച്ചവ്യാധി സമയത്ത്​ വാക്​സിനുകൾക്കെതിരായ നിയമ നടപടികളിൽനിന്ന്​ സംരക്ഷണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പേര്​ അന്യായമായി അപകീർത്തിപ്പെടുത്തുന്നതിനെതിരെ നിയമസുരക്ഷ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ വ്യവഹാരങ്ങൾക്കെതിരെയും വാക്​സിൻ നിർമാതാക്കൾക്ക്​ സർക്കാർ നഷ്​ടപരിഹാരം നൽകണം.

കോവാക്​സും മറ്റു രാജ്യങ്ങളും ഇതുസംബന്ധിച്ച ചർച്ച ആരംഭിച്ചു. നിസാര ആരോപണങ്ങൾ ഉയരുമ്പോൾ മാധ്യമങ്ങളിൽ വാർത്തകൾ വരുമ്പോൾ തെറ്റിദ്ധരിക്കപ്പെടാം. അതിനാൽ കൃത്യമായ വാർത്തകൾ പുറത്തുവിടാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com