65 ക​ഴി​ഞ്ഞ​വ​ര്‍​ക്കു പോ​സ്റ്റ​ല്‍ വോ​ട്ട്; കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു
India

65 ക​ഴി​ഞ്ഞ​വ​ര്‍​ക്കു പോ​സ്റ്റ​ല്‍ വോ​ട്ട്; കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു

By News Desk

Published on :

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ നീ​ക്ക​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​സ്റ്റ​ല്‍ വോ​ട്ട് വ്യാ​പ​ക​മാ​യി ന​ട​ത്താനാണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന്‍റെ തീരുമാനം. ഒ​ക്ടോ​ബ​ര്‍-​ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​ണ് ബി​ഹാ​റി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​ത്.

65 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു പു​റ​മേ ഗ​ര്‍​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ള്‍, ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കും പോ​സ്റ്റ​ല്‍ വോ​ട്ടി​ന് അ​വ​സ​രം ന​ല്‍​കും. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും.

80 വയസ്സിനു മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സില്‍നിന്ന് 65 വയസ്സാക്കി കുറയ്ക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. നിയമമന്ത്രാലയം ഈ നിര്‍ദേശം അംഗീകരിച്ചതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

Anweshanam
www.anweshanam.com