കര്‍ഷക സമരത്തിന്​ പിന്തുണ; 1,178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍

എന്നാല്‍, ഈ നിര്‍ദേശം ഇതുവരെയും ട്വിറ്റര്‍ പാലിച്ചിട്ടില്ലെന്ന്​ മന്ത്രാലയം വാര്‍ത്ത കുറിപ്പില്‍ വ്യക്​തമാക്കി
കര്‍ഷക സമരത്തിന്​ പിന്തുണ; 1,178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഖലിസ്​താനെയും പാകിസ്​താനെയും പിന്തുണക്കുന്നവയെന്ന്​ മുദ്രകുത്തി 1,178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വീണ്ടും നോട്ടീസ്​ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇലക്​ട്രോണിക്​സ്​ ആന്‍റ്​ ഇന്‍ഫര്‍മേഷന്‍ ടെക്​നോളജി മന്ത്രാലയമാണ്​ ഇന്ത്യയില്‍ ​േബ്ലാക്ക്​ ചെയ്യണമെന്ന ആവശ്യവുമായി പുതിയ പട്ടിക നല്‍കിയത്​. എന്നാല്‍, ഈ നിര്‍ദേശം ഇതുവരെയും ട്വിറ്റര്‍ പാലിച്ചിട്ടില്ലെന്ന്​ മന്ത്രാലയം വാര്‍ത്ത കുറിപ്പില്‍ വ്യക്​തമാക്കി.

നേരത്തെ 257 ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെയാണ് പുതിയ ആവശ്യം. ഐ.ടി നിയമം 69 എ വകുപ്പു പ്രകാരമാണ്​ മന്ത്രാലയം നോട്ടീസ്​ അയച്ചത്​.

ഖലിസ്​താന്‍, പാകിസ്​താന്‍ അനുകൂലികളെന്ന്​ സുരക്ഷ ഏജന്‍സികള്‍ റിപ്പോര്‍ട്ട്​ ചെയ്​ത ഇവ കര്‍ഷക സമരത്തെ കുറിച്ച്‌​ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രകോപനപരമാണ്​ പല ട്വീറ്റുകളെന്നും ഫെബ്രുവരി നാലിന്​ നല്‍കിയ കത്തില്‍ പറയുന്നു. ആഗോള സെലിബ്രിറ്റികള്‍ കര്‍ഷക സമരത്തെ അനുകൂലിച്ച്‌ പോസ്​റ്റ്​ ചെയ്​ത ട്വീറ്റുകളില്‍ ചിലത്​ ട്വിറ്റര്‍ ആഗോള സി.ഇ.ഒ ജാക്​ ഡോര്‍സി ലൈക്​ ചെയ്​തതും ശ്രദ്ധയില്‍ പെട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതേ സമയം ഒരു പ്രദേശത്ത് നിയമവിരുദ്ധവും എന്നാല്‍ ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിക്കാത്തതുമാണെങ്കില്‍ ആ പ്രസ്തുത പ്രദേശത്ത് അത് മരവിപ്പിക്കാന്‍ ട്വിറ്റര്‍ ശ്രമിക്കും. ഇങ്ങനെയുള്ള കാര്യത്തില്‍ യൂസറെ ഇത് ബോധിപ്പിക്കും. പ്രദേശിക നിയമങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം, ട്വിറ്ററിന്‍റെ അടിസ്ഥാന തത്വമായ അഭിപ്രായ സ്വതന്ത്ര്യത്തെയും ഉള്‍പ്പെടുത്തിയാണ് ഈ നീക്കം - ട്വിറ്റര്‍ വക്താവ് പ്രതികരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com