പുതുച്ചേരി കോണ്‍ഗ്രസ് സർക്കാർ ഫെബ്രുവരി 22നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ

പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് തിങ്കളാഴ്ച നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്
പുതുച്ചേരി കോണ്‍ഗ്രസ് സർക്കാർ ഫെബ്രുവരി 22നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ

ചെ​ന്നൈ: പു​തു​ച്ചേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ ഫെ​ബ്രു​വ​രി 22-ന​കം ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്ക​ണ​മെ​ന്ന് ലെ​ഫ്.​ഗ​വ​ര്‍​ണ​ര്‍ ത​മി​ളി​സൈ സൗ​ന്ദ​ര​രാ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ബ്രു​വ​രി 22-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്ബ് നി​യ​മ​സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​സ്വാ​മി​യോ​ട് ഗ​വ​ര്‍​ണ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് തിങ്കളാഴ്ച നിയമസഭ ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.

നി​യ​മ​സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി വി ​നാ​രാ​യ​ണ​സ്വാ​മി​ക്ക്‌ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ ബി​ജെ​പി സ​ഖ്യം രാ​ജ്‌​ഭ​വ​നി​ലെ​ത്തി നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ്‌ എ​ന്‍ ര​ങ്ക​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​തി​നാ​ല്‌ എം​എ​ല്‍​എ​മാ​ര്‍ ഒ​പ്പി​ട്ട ക​ത്ത്‌ ലെ​ഫ്‌. ഗ​വ​ര്‍​ണ​റു​ടെ പ്ര​തി​നി​ധി​ക്കാ​ണ്‌ കൈ​മാ​റി​യ​ത്‌. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി.

നിലവില്‍ എന്‍ഡിഎ സഖ്യത്തിനും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനും 14 വീതം എംഎല്‍എമാരുടെ പിന്നതുണയാണ്. 33 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 17 സീറ്റാണ് വേണ്ടത്. നാല് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

അണ്ണാ ഡിഎംകെയിലേയും എന്‍ആര്‍ കോണ്‍ഗ്രസിലേയും ഓരോ എംഎല്‍എമാരുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുള്ള ശ്രമം നടത്തുന്നതിനിടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com