അമിത് ഷായുടെ ചെന്നെ സന്ദർശനം; ‘ഗോബാക്ക്’ ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്

കൂടുതല്‍ ഉപയോഗിക്കുന്ന ഹാഷ് ടാഗുകളില്‍ ‘ഗോബാക്ക് അമിത് ഷാ’ മുന്‍പന്തിയിലുണ്ട്.
അമിത് ഷായുടെ ചെന്നെ സന്ദർശനം;   ‘ഗോബാക്ക്’ ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്

കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ‘ഗോബാക്ക്’ ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആകുന്നു. കൂടുതല്‍ ഉപയോഗിക്കുന്ന ഹാഷ് ടാഗുകളില്‍ ‘ഗോബാക്ക് അമിത് ഷാ’ മുന്‍പന്തിയിലുണ്ട്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് നീക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്ടിലെത്തിയത്. പുതിയ പാര്‍ട്ടി രൂപവത്ക്കരിക്കാന്‍ നില്‍ക്കുന്ന ഡി എം കെ നേതാവ് അളഗിരി, എന്നിവരുമായി അമിത് ഷാ ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com