ആട് കച്ചവടം ഓണ്‍ലൈനില്‍

കൊറോണക്കാലത്തെ മുംബൈ ജോഗേശ്വരിയിലെ ആട് ഫാം ഉടമ വസീംഖാനാണ് ആട്ടിന്‍പറ്റത്തെയും ഓണ്‍ലൈനില്‍ കയറ്റിയത്.
ആട് കച്ചവടം ഓണ്‍ലൈനില്‍

ആട് കച്ചവടം ഓണ്‍ലൈനിലുമാകാം. കൊറോണക്കാലത്തെ മുംബൈ ജോഗേശ്വരിയിലെ ആട് ഫാം ഉടമ വസീംഖാനാണ് ആട്ടിന്‍പറ്റത്തെയും ഓണ്‍ലൈനില്‍ കയറ്റിയത്. വലിയ പെരുന്നാള്‍ ബക്രീദ് പ്രമാണിച്ചാണിത് - എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇറച്ചി വാങ്ങുവാന്‍ ജനങ്ങള്‍ വീടുവിട്ടിറങ്ങുന്നത് സാമൂഹിക അകലം പാലിക്കപ്പെടുന്നതില്‍ ലംഘനമുണ്ടാക്കും. സാമൂഹിക ഉത്തരവാദിത്തം നിറവ്വേറ്റപ്പെടേണ്ടതിന്റെ അനിവാര്യ ഘട്ടമാണിതെന്ന തിരിച്ചറിവിലാണ ആട് കച്ചവടം വസീം ഖാന്‍ ഓണ്‍ ലൈനിലാക്കിയത്.

ആടുകളുടെ ചിത്രം സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ചിത്രം കണ്ട് തെരഞ്ഞെടുക്കാം. ആടിനെ വീട്ടിലെത്തിച്ചുനല്‍കും. ജനങ്ങള്‍ പുറത്തിറങ്ങേതില്ല - ഖാന്‍ പറയുന്നു. ത്യാഗത്തിന്റെ പെരുന്നാളില്‍ സക്കാത്ത്. സഹജീവികള്‍ക്ക് ദാനമെന്നത് പുണ്യം. കൊറോണക്കാലത്തെ സാമൂഹിക ഉത്തരവാദിത്ത നിര്‍വ്വഹണമെന്നതിലൂടെ വസീoഖാനിന്റെ പുണ്യപ്രവര്‍ത്തി.

Related Stories

Anweshanam
www.anweshanam.com