ഗോവ മയക്കുമരുന്നു ലക്ഷ്യകേന്ദ്രമെന്ന് പിസിസി പ്രസിഡൻ്റ്
India

ഗോവ മയക്കുമരുന്നു ലക്ഷ്യകേന്ദ്രമെന്ന് പിസിസി പ്രസിഡൻ്റ്

ബിജെപി സർക്കാർ ഗോവയെ മയക്കുമരുന്നു ലക്ഷ്യകേന്ദ്രമാക്കി മാറ്റിയെന്ന് ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി ) അദ്ധ്യക്ഷൻ ഗിരിഷ് ചോദങ്കർ

News Desk

News Desk

പനാജി: ബിജെപി സർക്കാർ ഗോവയെ മയക്കുമരുന്നു ലക്ഷ്യകേന്ദ്രമാക്കി മാറ്റിയെന്ന് ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി ) അദ്ധ്യക്ഷൻ ഗിരിഷ് ചോദങ്കർ ആരോപിച്ചു. മുൻ ഡിജിപി പ്രണബ് നന്ദയുടെ പൊടുന്നനെയുള്ള മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ഗിരിഷ് ചോദങ്കർ - എഎൻഐ റിപ്പോർട്ട്.

മയക്കുമരുന്നു കേസുകളിൽ ഗോവ ബന്ധം ഉരുതിരിയുകയാണ്. കഴിഞ്ഞ നവംമ്പറിൽ ഡൽഹിയിൽ വച്ച് പൊടുന്നനെയാണ് മുൻ ഡിജിപി മരണത്തിന് കീഴടങ്ങിയത്. ഗോവയിൽ നിന്ന് ഡൽഹിയിലെത്തിന് തൊട്ടുപിന്നാലെ ഹൃദയസ്തംഭനം മുഖേനെയാണ് പ്രണവ് നന്ദ മരണപ്പെട്ടത്.

നന്ദയുടെ മരണത്തിന് പിന്നിൽ മയക്കുമരുന്നു സംഘവും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൻ്റെ സാധ്യത പ്രകടം. അതിനാൽ മുൻ ഡിജിപിയുടെ ആകസ്മിക മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെടുന്നു - ജിപിസിസി ഗിരിഷ് ചോദങ്കർ പ്രസ്താവിച്ചു.

ഗോവയിലെ മയക്കുമരുന്നു റാക്കറ്റിനെതിരെ ശക്തമായ നിലപാടാണ് മുൻ ഡിജിപി പ്രണബ് നന്ദ സ്വീകരിച്ചിരുന്നത്. തീർത്തും ആരോഗ്യവാനായിരുന്നു. അദ്ദേഹത്തിൻ്റെ മേൽനോട്ടത്തിലുണ്ടായിരുന്ന

മയ്ക്കുമരുന്നു കേസുകളുമായി ബന്ധപ്പെട്ട് ബാഹ്യസമ്മർദ്ദത്തിനടിപ്പെട്ടിരുന്നു. അതിനാൽ തന്നെ പെട്ടെന്നുള്ള അദ്ദേഹത്തിൻ്റെ മരണത്തിൽ ദുരൂഹതയുണ്ട്. അതകറ്റണം - ജിപിസിസി പ്രസിഡൻ്റ് പറഞ്ഞു.

Anweshanam
www.anweshanam.com